‘ഇതാണ് ജീവിതം… ചിലപ്പോള്‍ വിജയിക്കും, ചിലപ്പോള്‍…’ കൊവിഡ് പോസ്റ്റീവ് ആയ കാര്യം അറിയിച്ച് നൈജീരിയന്‍ വിദേശകാര്യ മന്ത്രി കുറിച്ചത് ഇങ്ങനെ

അബൂജ: നൈജീരിയന്‍ വിദേശകാര് മന്ത്രി ജെഫ്രി ഒന്യേമയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവെച്ചത്. ഞായറാഴ്ചയാണ് ഒന്യേമയ്ക്ക് പരിശോധനാ ഫലം പോസ്റ്റിവ് ആയത്.

തുടര്‍ച്ചയായി തൊണ്ടയ്ക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ നാലാമത്തെ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ‘ഇതാണ് ജീവിതം. ചിലപ്പോള്‍ വിജയിക്കും, ചിലപ്പോള്‍ പരാജയപ്പെടും. ആരോഗ്യ കേന്ദ്രത്തില്‍ ഐസൊലേഷനിലേക്ക് പോവുകയാണ്. നല്ലത് വരാന്‍ പ്രാര്‍ത്ഥിക്കുന്നു’ ഒന്യേമ ട്വിറ്ററില്‍ കുറിച്ചു.

രാജ്യത്ത് കൊവിഡ് സ്ഥിരീകരിക്കുന്ന ആദ്യ മന്ത്രിയാണ് ഒന്യേമ. നൈജീരിയയിലെ കൊറോണ വൈറസ് പ്രസിഡന്‍ഷ്യല്‍ ടാക്‌സ് ഫോഴ്‌സിലെ അംഗം കൂടിയാണ് 65 കാരനായ ഒന്യേമ. നിലവില്‍ 36,107 പേര്‍ക്കാണ് നൈജീരിയയില്‍ കൊവിഡ് ബാധിച്ചിരിക്കുന്നത്. 778 പേര്‍ ഇതുവരെ വൈറസ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടു.

Exit mobile version