സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ പുതുച്ചേരി മുഖ്യമന്ത്രിക്ക് കൊവിഡ്; ഗവര്‍ണര്‍ അടക്കം 40 പേര്‍ ക്വാറന്റൈനില്‍

Puducherry CM | Bignewslive

ചെന്നൈ: പുതുച്ചേരി മുഖ്യമന്ത്രിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് എന്‍ രംഗസ്വാമിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. വെള്ളിയാഴ്ചയാണ് സത്യപ്രതിജ്ഞ നടന്നത്.

ഞായറാഴ്ച അദ്ദേഹത്തിന് വൈറസ് ബാധ സ്ഥിരീകരിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ ഗവര്‍ണര്‍ അടക്കം സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്ത 40 ഓളം പേര്‍ ക്വാറന്റീനില്‍ പോയി. വൈറസ് ബാധയേറ്റ രംഗസ്വാമിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചരിക്കുകയാണ്.

Exit mobile version