ലോകത്തിലെ ആദ്യ കോവിഡ് വാക്‌സിന്‍ തയ്യാര്‍: മനുഷ്യരിലെ പരീക്ഷണം വിജയമെന്ന് റഷ്യ

റഷ്യ: ലോകരാജ്യങ്ങളെല്ലാം തന്നെ കോവിഡ് മഹാമാരിയ്‌ക്കെതിരെയുള്ള വാക്‌സിന്‍ കണ്ടുപിടിയ്ക്കാനുള്ള ശ്രമത്തിലാണ്. അതിനിടെ റഷ്യയില്‍ നിന്നു ശുഭവാര്‍ത്തയെത്തിയിരിക്കുകയാണ്, കോവിഡിനെതിരായ വാക്സിന്റെ ‘ക്ലിനിക്കല്‍ ട്രയല്‍’ അഥവാ മനുഷ്യരിലെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയെന്നതാണ് വാര്‍ത്ത.

റഷ്യയിലെ ‘ഗാമലെയ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപിഡെമോളജി ആന്റ് മൈക്രോബയോളജി’യില്‍ നിന്നുള്ള ഗവേഷകരാണ് വാക്സിന്‍ കണ്ടെത്തിയത്. ഇത് വിവിധ പരീക്ഷണഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ജൂണ്‍ 18ന് മനുഷ്യരില്‍ പരീക്ഷണം ആരംഭിക്കുകയായിരുന്നു. ‘സെഷ്നോവ് യൂണിവേഴ്സിറ്റി’യിലാണ് പരീക്ഷണം നടക്കുന്നത്.

ആദ്യ ബാച്ചില്‍ പരീക്ഷണത്തിന് വിധേയരായ രോഗികളെ ഈ വരുന്ന ബുധനാഴ്ച ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. അടുത്ത ബാച്ചിനെ ജൂലൈ ഇരുപതോടെയും ഡിസ്ചാര്‍ജ് ചെയ്യുമെന്നും റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു.

മനുഷ്യരില്‍ പരീക്ഷണം നടത്തി വിജയം കൈവരിക്കുന്ന ലോകത്തിലെ ആദ്യ കൊവിഡ് വാക്സിനായിരിക്കും റഷ്യയിലേത്. ഇതിന്റെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുകയും സഹകരിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി അറിയിക്കുകയാണ് ഗവേഷകരിപ്പോള്‍.

Exit mobile version