അമേരിക്ക ലോകാരോഗ്യ സംഘടനയില്‍ നിന്ന് പുറത്തേക്ക്; തീരുമാനം ഔദ്യോഗികമായി വൈറ്റ് ഹൗസ് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറലിനെ അറിയിച്ചു

വാഷിംഗ്ടണ്‍: ലോകാരോഗ്യ സംഘടനയില്‍ നിന്നും ഔദ്യോഗികമായി പിന്‍വാങ്ങാന്‍ തീരുമാനിച്ച് അമേരിക്ക. തീരുമാനം ഔദ്യോഗികമായി വൈറ്റ് ഹൗസ് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറലിനെ അറിയിച്ചു. ഒരു രാജ്യത്തിന് പുറത്തുപോകാനുള്ള തീരുമാനം ഒരു വര്‍ഷം മുമ്പ് അറിയിക്കണമെന്നാണ് ചട്ടം. അതുകൊണ്ട് തന്നെ അടുത്ത വര്‍ഷം ജൂലൈ 6 മുതല്‍ തീരുമാനം പ്രാബല്യത്തിലാകും.

അമേരിക്ക ലോകാരോഗ്യ സംഘടനയില്‍ നിന്ന് ഔദ്യോഗികമായി പിന്‍വാങ്ങിയതായുള്ള അറിയിപ്പ് കോണ്‍ഗ്രസ്സിന് ലഭിച്ചതായി ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സെനറ്റര്‍ ആയ ബോബ് മെനന്‍ഡസോയും ട്വീറ്റ് ചെയ്തിട്ടുണ്ട്.

അമേരിക്ക സംഘടനയില്‍ നിന്ന് പുറത്തേക്ക് പോകാനുള്ള നീക്കം പ്രാബല്യത്തില്‍ വരുന്നതോടെ നിലവില്‍ അമേരിക്ക നല്‍കുന്ന സാമ്പത്തിക സഹായം ലോകാരോഗ്യ സംഘടനയ്ക്ക് നഷ്ടമാകും. നേരത്തേ കാര്യമായ പുരോഗതി ഉണ്ടായില്ലെങ്കില്‍ ലോകാരോഗ്യ സംഘടനയ്ക്ക് യുഎസ് നല്‍കി വരുന്ന സാമ്പത്തികസഹായം മെയ് മാസത്തില്‍ മരവിപ്പിക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. അമേരിക്കയില്‍ വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം ഇതിനോടകം 130800 കവിഞ്ഞു.

Exit mobile version