ഇറ്റലിയില്‍ നിന്നും നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്; രാജ്യാന്തര നീതിന്യായകോടതിയില്‍ ഇന്ത്യയ്ക്ക് ജയം

ന്യൂയോര്‍ക്ക്: കടല്‍ക്കൊലക്കേസില്‍ രാജ്യാന്തര നീതിന്യായകോടതിയില്‍ ഇന്ത്യയ്ക്ക് ജയം. ഇറ്റലിയില്‍ നിന്ന് കൊല്ലപ്പെട്ട മത്സ്യതൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ധനസഹായത്തിന് അര്‍ഹതയുണ്ടെന്ന് രാജ്യാന്തര നീതിന്യായകോടതി വിധിച്ചു. കക്ഷികള്‍ സംയുക്തമായി ആലോചിച്ച് നഷ്ടപരിഹാരം നിശ്ചയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

2012 ലാണ് ഇറ്റലിയന്‍ കപ്പലായ എന്‍ട്രിക്കാ ലക്‌സിയിലെ രണ്ട് നാവികരുടെ വെടിയേറ്റ് നീണ്ടകര സ്വദേശികളായ രണ്ട് മത്സ്യതൊഴിലാളികള്‍ കൊല്ലപ്പെട്ടത്. കപ്പല്‍ കരയിലേക്ക് എത്തിച്ച കേരള പൊലീസ് നാവികരായ സാല്‍വത്തോര്‍ ജിറോണ്‍, മാസിമിലിയാനോ ലത്തോറെ എന്നീ ഇറ്റാലിയന്‍ നാവികരെ കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കെതിരായ കേസ് നിയമ തര്‍ക്കങ്ങള്‍ക്കൊടുവില്‍ അന്താരാഷ്ട്ര തര്‍ക്ക പരിഹാര ട്രൈബ്യൂണലില്‍ എത്തുകയായിരുന്നു.

Exit mobile version