ടോയ്‌ലെറ്റ് ഫ്ളെഷ് ചെയ്യുന്നത് മൂലം കൊവിഡ് പകരാന്‍ സാധ്യതയെന്ന് പഠനം; കാരണവും വിശദമാക്കി ചൈനയിലെ ഒരു കൂട്ടം ഗവേഷകര്‍

ബീജിങ്: ടോയ്‌ലെറ്റ് ഫ്‌ളെഷ് ചെയ്യുന്നത് മൂലം കൊവിഡ് പകരാന്‍ സാധ്യതയുണ്ടെന്ന് വ്യക്തമാക്കി പഠനം. ചൈനയിലെ യാങ്ങ്‌സോഹു യൂണിവേഴ്‌സിറ്റിയിലെ ഒരു കൂട്ടം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.

കൊറോണ ബാധിതനായ ഒരാളുടെ വിസര്‍ജ്യത്തില്‍ വൈറസ് സാനിധ്യം ഉണ്ടെന്നും ഉപയോഗ ശേഷം ടോയ്ലറ്റ് ഫ്ളെഷ് ചെയ്യുന്നത് മൂലം ഇവ അന്തരീക്ഷത്തില്‍ പടരുമെന്ന് പഠനം വ്യക്തമാക്കുന്നു. വാര്‍ത്താ ഏജന്‍സിയായ പിടിഐ ആണ് ചൈനീസ് ഗവേഷകരെ ഉദ്ദരിച്ച് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്.

കൊവിഡ് രോഗി ഉപയോഗിച്ച ടോയ്‌ലെറ്റ് ഫ്ളെഷ് ചെയ്യുമ്പോള്‍ പുറത്തേക്ക് തെറിക്കുന്നത് വൈറസ് കണങ്ങളടങ്ങിയ ജലാംശം ആയിരിക്കും. നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയാത്ത ഇവ അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കും. മറ്റൊരാള്‍ ഈ ടോയ്‌ലെറ്റ് ഉപയോഗിക്കുമ്പോള്‍ വൈറസ് കണങ്ങള്‍ ശ്വസനത്തിലൂടെ ശരീരത്തില്‍ പ്രവേശിക്കാന്‍ കാരണമാകുമെന്നും പഠനം പറയുന്നു. അതിനാല്‍ ടോയ്‌ലെറ്റ് അടച്ചതിനുശേഷം മാത്രം ഫ്ളെഷ് ചെയ്യണമെന്നും ഗവേഷകര്‍ നിര്‍ദേശം നല്‍കുന്നുണ്ട്.

Exit mobile version