പാകിസ്താനിലെ പ്രശസ്ത മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാറിന് കൊവിഡ്

ഇസ്ലാമാബാദ്: പാകിസ്താനിലെ പ്രശസ്ത മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാറിന് കൊവിഡ് 19 സ്ഥിരീകരിച്ചു. മെഹര്‍ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. അതേസമയം, പാകിസ്താനിലെ കൊവിഡ് ബാധിതരുടെ എണ്ണം ഒരുലക്ഷത്തോട് അടുക്കുകയാണ്. കഴിഞ്ഞ ദിവസം 97 പേരാണ് വൈറസ് രോഗ ബാധയെ തുടര്‍ന്ന് മരണപ്പെട്ടത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ മരിച്ചത് കഴിഞ്ഞ ദിവസമാണ്. മുന്‍ കേന്ദ്രമന്ത്രി ശശി തരൂരുമായി ബന്ധപ്പെട്ട വിവാദത്തില്‍പ്പെട്ട മാധ്യമപ്രവര്‍ത്തകയായിരുന്നു മെഹര്‍ തരാര്‍.

Exit mobile version