നടി ഹിമാനി ശിവപുരിക്ക് കൊവിഡ്; എവിടെ നിന്നാണ് രോഗം പിടിപ്പെട്ടതെന്ന് അറിയില്ല, ആര്‍ക്കും എവിടെ നിന്നും പകരാമെന്ന് നടി

മുംബൈ: ഹിന്ദി സിനിമ-സീരിയല്‍ നടി ഹിമാനി ശിവപുരിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. മുംബൈയിലെ ഹോളി സ്പിരിറ്റ് ആശുപത്രിയിലാണ് ഹിമാനിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. അടുത്ത ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും നടി പ്രത്യേകം ആവശ്യപ്പെടുകയും ചെയ്തു.

‘എനിക്ക് 60 വയസ്സായതിനാല്‍ ഹോളി സ്പിരിറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. ഞാനൊരു പ്രമേഹ രോഗികൂടിയാണ്. ഇന്ന് രാവിലെയാണ് ആശുപത്രിയില്‍ പോയത്. എവിടെ നിന്നാണ് രോഗം പിടിപ്പെട്ടതെന്ന് അറിയില്ല…ആര്‍ക്കും അത് എവിടെ നിന്ന് പകരുമെന്ന് പറയാന്‍ സാധിക്കില്ല’, ഹിമാനി പറയുന്നു.

Exit mobile version