തമിഴ്‌നാട് വൈദ്യുത മന്ത്രിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

Covid Updates | Bignewslive

ചെന്നൈ: തമിഴ്‌നാട് വൈദ്യുതി മന്ത്രിയും മുതിര്‍ന്ന എഐഎഡിഎംകെ നേതാവുമായ പി തങ്കമണിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. വൈറസ് ബാധയെ തുടര്‍ന്ന് അദ്ദേഹത്തെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിക്കപ്പെടുന്ന രണ്ടാമത്തെ മന്ത്രിയും ആറാമത്തെ എഐഎഡിഎംകെ നിയമസഭാംഗവുമാണ് തങ്കമണി.

ഉന്നത വിദ്യാഭ്യാസ മന്ത്രി കെപി അന്‍പഴകന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എംഎല്‍എമാരായ കെ പളനി (ശ്രീപെരുമ്പത്തൂര്‍), അമ്മന്‍ കെ അര്‍ജുനന്‍ (കോയമ്പത്തൂര്‍ സൗത്ത്), എന്‍ സദന്‍ പ്രഭാകര്‍ (പരമക്കുടി), കാമരാജുരു (ഉദുമല്‍പേട്ട്) എന്നിവര്‍ക്കും നേരത്തെ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. മുന്‍ മന്ത്രിയും മുതിര്‍ന്ന എഐഎഡിഎംകെ നേതാവുമായ ബി വളര്‍മതിക്ക് തിങ്കളാഴ്ച കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പിന്നാലെയാണ് വൈദ്യുത മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

Exit mobile version