സാമന്തയുടെ അടുത്ത സുഹൃത്തും മോഡലുമായ ശില്‍പ റെഡ്ഡിക്ക് കൊവിഡ് 19; താരത്തെ സന്ദര്‍ശിച്ചത് അഞ്ച് ദിവസം മുന്‍പ്, ആശങ്ക

മുംബൈ: നടി സാമന്ത അക്കിനേനിയുടെ സുഹൃത്തും പ്രശസ്ത മോഡലും ഫാഷന്‍ ഡിസൈനറുമായ ശില്‍പ റെഡ്ഡിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ശില്‍പ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഇക്കാര്യം പങ്കുവെച്ചത്. എന്നാല്‍ ആശങ്കയ്ക്ക് വഴിവെച്ചത് മറ്റൊന്നാണ്. ശില്‍പയെ അഞ്ച് ദിവസം മുന്‍പ് നടി സാമന്തയുമായി കണ്ടുമുട്ടിയിരുന്നു. സംഭവത്തിന്റെ വീഡിയോയും ചിത്രങ്ങളും ശില്‍പ തന്നെ പങ്കുവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ഒരു കുടുംബ സുഹൃത്ത് വീട്ടിലെത്തി തന്നെ സന്ദര്‍ശിച്ചിരുന്നുവെന്നും അങ്ങനെയായിരിക്കാം രോഗം പകര്‍ന്നതെന്നും ശില്‍പ പറയുന്നു. കുടുംബസുഹൃത്തിന്റെ ബന്ധുവിന് കൊവിഡ് ബാധിച്ചു എന്നറിഞ്ഞതോടെ ശില്‍പയും കുടുംബവും കൊവിഡ് പരിശോധനയ്ക്കു വിധേയരാവുകയായിരുന്നു. പരിശോധനയില്‍ ശില്‍പയ്ക്കും ഭര്‍ത്താവിനും രോഗം കണ്ടെത്തുകയും ചെയ്തിരുന്നു. അതേസമയം, ഇവര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.

തന്നില്‍ നിന്ന് ആര്‍ക്കും പകരാതിരിക്കാനും കൊവിഡിനെ ചെറുക്കാനും അതീവ ശ്രദ്ധാലുവാണ് ഇപ്പോള്‍ താനെന്നും അതിനായി കൃത്യമായ ജീവിതശൈലിയും ഭക്ഷണരീതികളുമാണ് ഇപ്പോള്‍ പിന്തുടരുന്നതെന്നും ശില്‍പ വീഡിയോയിലൂടെ അറിയിച്ചു.

Exit mobile version