ട്വീറ്റുകള്‍ വസ്തുതാ വിരുധം; ട്രംപിന്റെ ട്വീറ്റിന് ‘ഫാക്ട് ചെക്ക്’ മുന്നറിയിപ്പ് നല്‍കി ട്വിറ്റര്‍

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വീറ്റുകള്‍ക്ക് വസ്തുതാ പരിശോധന മുന്നറിയിപ്പ് നല്‍കി ട്വിറ്റര്‍. ഇത്തരത്തിലൊരു സംഭവം ഇതാദ്യമാണ്. മെയില്‍ ഇന്‍ ബാലറ്റുകളെ ‘വഞ്ചന’ എന്ന് വിളിക്കുകയും മെയില്‍ ബോക്സുകള്‍ കവരുമെന്ന് പ്രവചിക്കുകയും ചെയ്ത രണ്ട് ട്വീറ്റുകള്‍ക്കാണ് ട്വിറ്റര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ട്രംപിന്റെ ട്വീറ്റുകള്‍ക്ക് താഴെ മെയില്‍ ഇന്‍ ബാലറ്റുകളെ കുറിച്ചുള്ള വസ്തുകള്‍ അറിയാം എന്നാണ് ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടത്. ഈ ലിങ്ക് തുറക്കുമ്പോള്‍ ട്രംപിന്റെ അടിസ്ഥാന രഹിതമായ അവകാശവാദങ്ങളെ കുറിച്ചുള്ള വസ്തുതാ പരിശോധനകളും വാര്‍ത്തകളും ഉള്‍ക്കൊള്ളുന്ന ഒരു പേജാണ് വെളിപ്പെടുന്നത്. വോട്ട് ബൈ മെയില്‍ സംബന്ധിച്ച ട്രംപിന്റെ ട്വീറ്റുകളില്‍ തെറ്റിദ്ധരിപ്പിക്കാന്‍ സാധ്യതയുള്ള വിവരങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് ട്വീറ്റര്‍ പ്രതികരിച്ചു.

തിരഞ്ഞെടുപ്പു വേളകളില്‍ ആളുകളെ ഭയപ്പെടുത്താനോ തടയാനോ ഉദ്ദേശിച്ചുള്ള തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ പങ്കിടുന്നത് ട്വിറ്റര്‍ നയം വിലക്കുന്നുണ്ട്. ട്വിറ്റര്‍ 2020 പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ ഇടപെടുന്നുവെന്നും. പ്രസിഡന്റ് എന്ന നിലയില്‍ താന്‍ ഇതിന് അനുവദിക്കില്ലെന്നും ഡൊണാള്‍ഡ് ട്രംപ് സംഭവത്തില്‍ പ്രതികരിക്കുകയും ചെയ്തു.

Exit mobile version