മഞ്ഞുപൊതിഞ്ഞു നില്‍ക്കുന്ന അന്റാര്‍ട്ടിക്കയില്‍ പച്ചപ്പ്; കൗതുകത്തില്‍ സഞ്ചാരികള്‍

ഇഗ്ലുവും ഹിമക്കരടിയുമെല്ലാം കാണപ്പെടുന്ന അന്റാര്‍ട്ടിക്കയില്‍ നിന്ന് കൗതുകകരമായ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. മഞ്ഞ് പൊതിഞ്ഞു കിടക്കുന്ന അന്റാര്‍ട്ടിക്കയില്‍ ചിലയിടങ്ങളിലായി പച്ചപ്പുകള്‍ പ്രത്യക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. നേരത്തേ ഇതിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും ഇപ്പോഴാണ് കൂടുതല്‍ ശ്രദ്ധ ഇതിലേക്ക് പതിക്കുന്നത്.

അതേസമയം അന്റാട്ടിക്കയില്‍ അങ്ങിങ്ങായി പച്ചപ്പുകള്‍ ഉണ്ടാവാന്‍ കാരണം കാലാവസ്ഥാ വ്യതിയാനമാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കാത്ത ചെറിയ ആല്‍ഗകള്‍ വളരുന്നതാണ് ഇതിനുകാരണമെന്നാണ് കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരുടെ അഭിപ്രായം. ഇവ ഭാവിയില്‍ അന്റാര്‍ട്ടിക്കയില്‍ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ടെന്നും പച്ചപ്പ് അന്റാര്‍ട്ടിക്കയിലും സാധ്യമാണെന്നുമാണ് ഇവര്‍ അവകാശപ്പെടുന്നത്.

അന്റാര്‍ട്ടിക്കയിലെ തീരപ്രദേശത്താണ് ആല്‍ഗകളെ കണ്ടെത്തിയത്. സാധാരണയായി ഇവ ചൂടുള്ള പ്രദേശങ്ങളിലാണ് കാണപ്പെടാറ്. എന്നാല്‍ ഇവിടെ 1679 ആല്‍ഗകളെയാണ് ഗവേഷകര്‍ കണ്ടെത്തിയത്. ഇത് എങ്ങനെ ഇവിടെയെത്തി എന്ന കാര്യത്തില്‍ ഇപ്പോഴും ഒരു കൃത്യത വന്നിട്ടില്ല. എന്നാല്‍ അന്റാര്‍ട്ടികയിലെ പച്ചപ്പ് സഞ്ചാരികള്‍ കൗതുകത്തോടെയാണ് കാണുന്നത്. നിരവധി പേര്‍ ഇതിനോടകം ഈ കാഴ്ച കാണാന്‍ അന്റാര്‍ട്ടികയില്‍ എത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Exit mobile version