കൊവിഡ് 19; ലോകത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് ഒരുലക്ഷത്തിലേറെ പേര്‍ക്ക്, വൈറസ് ബാധിതരുടെ എണ്ണം അരക്കോടി കവിഞ്ഞു

വാഷിങ്ടണ്‍: ലോകത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരുലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആഗോളതലത്തില്‍ വൈറസ് ബാധിതരുടെ എണ്ണം അരക്കോടി കവിഞ്ഞു. ഇതുവരെ 5084934 പേര്‍ക്കാണ് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചത്. 329719 പേരാണ് വൈറസ് ബാധമൂലം ഇതുവരെ മരിച്ചത്.

അതേസമയം യൂറോപ്പില്‍ കൊവിഡ് 19 വൈറസിന്റെ വ്യാപനം കുറയുമ്പോള്‍ ലാറ്റിനമേരിക്കയാണ് വൈറസിന്റെ പുതിയ കേന്ദ്രമാകുന്നത്. ഓരോ ദിവസവും റെക്കോര്‍ഡ് മരണനിരക്കാണ് ഇവിടെരേഖപ്പെടുത്തുന്നത്. പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണവും അതിവേഗം ഉയരുകയാണ്. റഷ്യയിലും ബ്രസീലിലുമാണ് രോഗവ്യാപനം അതിരൂക്ഷമായി തുടരുന്നത്. വൈറസ് ബാധിതരുടെ എണ്ണത്തില്‍ സ്‌പെയിനിനെയും മറികടന്ന് ബ്രസീല്‍ മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. 293357 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 18894 പേരാണ് ഇവിടെ വൈറസ് ബാധമൂലം ഇവിടെ മരിച്ചത്.

അതേസമയം കൊവിഡ് 19 എന്ന മഹാമാരി ഉടനെയൊന്നും അവസാനിക്കില്ലെന്നും ഇനിയുമേറെ ദൂരം വൈറസിനൊപ്പം പോകാനുണ്ടെന്നുമാണ് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അധനോം ഗബ്രെയെസസസ് പറഞ്ഞത്. വികസ്വര രാജ്യങ്ങളില്‍ വൈറസ്ബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് വളരെ ആശങ്കയോടെയാണ് കാണുന്നതെന്നാണ് ഗബ്രെയെസസ് പറഞ്ഞത്. ലോകത്താകെ 50 ലക്ഷം ആളുകള്‍ വൈറസ് ബാധിതരായിരിക്കുകയാണ്. ഇത് വളരെ അപകടകരമായ അവസ്ഥയാണെന്നാണ് ഡബ്ല്യുഎച്ച്ഒ എമര്‍ജന്‍സി പ്രോഗ്രാം വിഭാഗം തലവന്‍ ഡോ. മൈക്ക് റയാന്‍ പറഞ്ഞത്.

Exit mobile version