‘കിം ജോങിന്റെ ആരോഗ്യനിലയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട് എനിക്ക്, എന്നാല്‍ ഇതേക്കുറിച്ച് ഇപ്പോള്‍ സംസാരിക്കാന്‍ കഴിയില്ല, അധികം വൈകാതെ നിങ്ങള്‍ ഇക്കാര്യം അറിയും’; ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് തനിക്ക് വ്യക്തമായി അറിയാമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കിം ജോങിന്റെ ആരോഗ്യനിലയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട് എനിക്ക്, എന്നാല്‍ ഇതേക്കുറിച്ച് ഇപ്പോള്‍ സംസാരിക്കാന്‍ കഴിയില്ല, അധികം വൈകാതെ നിങ്ങള്‍ ഇക്കാര്യം അറിയുമെന്നാണ് ട്രംപ് പറഞ്ഞത്.

‘എനിക്ക് ഇപ്പോള്‍ നിങ്ങളോടത് കൃത്യമായി പറയാന്‍ സാധിക്കില്ല. കിം ജോങിന്റെ ആരോഗ്യനിലയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്. എന്നാല്‍ ഇതേക്കുറിച്ച് ഇപ്പോള്‍ സംസാരിക്കാന്‍ കഴിയില്ല. അധികം വൈകാതെ നിങ്ങള്‍ ഇക്കാര്യം അറിയും. അദ്ദേഹം എത്രയും വേഗം സുഖംപ്രാപിക്കാന്‍ ആശംസിക്കുന്നു’ എന്നാണ് വൈറ്റ് ഹൗസില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് പറഞ്ഞത്. കിം ജോങുമായി തനിക്ക് വളരെ നല്ല ബന്ധമാണ് ഉള്ളതെന്നും താനല്ലായിരുന്നു യുഎസ് പ്രസിഡന്റെങ്കില്‍ കൊറിയയുമായി യുദ്ധത്തിലായിരുന്നേനെ എന്നും ട്രംപ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം വോന്‍സാന്‍-കല്‍മ ടൂറിസ്റ്റ് സോണിലെ തൊഴിലാളികള്‍ക്ക് കിമ്മിന്റെ ആശംസാ സന്ദേശം വന്നിരിക്കുകയാണ്. ദക്ഷിണ കൊറിയ മാധ്യമങ്ങളായ റോഡോംഗ് ,സിന്‍മുണാണ് ഇക്കാര്യം പുറത്തുവിട്ടത്. പൊതുമധ്യമത്തില്‍ നിന്നും കിം ജോംങ് ഉന്‍ വിട്ടുനില്‍ക്കാനുള്ള കാരണം മിസൈല്‍ പരീക്ഷണത്തില്‍ സാരമായി പരിക്കേറ്റതുകൊണ്ടാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍ 14ന് നടന്ന മിസൈല്‍ പരീക്ഷണത്തിനിടെയാണ് കിമ്മിന് പരിക്കേറ്റതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

Exit mobile version