കൊവിഡ് 19; വൈറസ് ബാധമൂലം ലണ്ടനില്‍ ഒരു മലയാളി കൂടി മരിച്ചു

ലണ്ടന്‍: കൊവിഡ് 19 വൈറസ് ബാധമൂലം ലണ്ടനില്‍ ഒരു മലയാളി കൂടി മരിച്ചു. കോട്ടയം വെളിയന്നൂര്‍ സ്വദേശി അനൂജ് കുമാര്‍ (44) ആണ് ലണ്ടനില്‍ മരിച്ചത്. ലണ്ടനില്‍ നഴ്‌സായി ജോലി ചെയ്ത് വരികയായിരുന്നു അനൂജ്.

ബ്രിട്ടണില്‍ കൊവിഡ് 19 വൈറസ് ബാധമൂലം ഇതുവരെ 21,092 പേരാണ് മരിച്ചത്. അതേസമയം കഴിഞ്ഞ രണ്ട് ദിവസമായി ബ്രിട്ടണില്‍ മരണസംഖ്യ സംഖ്യ അഞ്ഞൂറില്‍ താഴെയാണ്. വൈറസ് ബാധിതരുടെ എണ്ണവും കുറയുന്നുണ്ട്.

ആഗോളതലത്തില്‍ വൈറസ് ബാധിതരുടെ എണ്ണം 30 ലക്ഷം കടന്നു. ഏറ്റവും പുതിയ കണക്കുകളനുസരിച്ച് രോഗം ബാധിച്ചവരുടെ എണ്ണം 3,062,775 ആണ്. രണ്ട് ലക്ഷത്തിന് പതിനൊന്നായിരം പേരാണ് വൈറസ് ബാധമൂലം ഇതുവരെ മരിച്ചത്.

Exit mobile version