മരണം രണ്ട് ലക്ഷം കവിഞ്ഞു, രോഗബാധിതരുടെ എണ്ണം 29 ലക്ഷത്തിലേക്ക്, കൊറോണയില്‍ വിറങ്ങലിച്ച് ലോകം

വാഷിങ്ടണ്‍: ലോകത്തെ ഒന്നടങ്കം ഭീതിയിലാഴ്ത്തി കൊറോണ രോഗികളുടെ എണ്ണവും മരണസംഖ്യയും കുതിച്ചുയരുന്നു. വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇതിനോടകം രണ്ടുലക്ഷം കവിഞ്ഞു. ശനിയാഴ്ചവരെ 2,00,741 പേരാണ് മരിച്ചത്. 28,73,645 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

കൊറോണ പിടിമുറുക്കിയ യുഎസിലെ സ്ഥിതി ദിനംപ്രതി കൂടുതല്‍ കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണ്. 9,30,951 ആളുകള്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.52,914 പേര്‍ക്ക് ജീവനുകള്‍ നഷ്ടമായി. കഴിഞ്ഞദിവസം 5719 പേര്‍ക്കുകൂടിയാണ് രോഗബാധ സ്ഥിരീകരിച്ചത്.

കൊറോണ ബാധിച്ച് സ്‌പെയിനില്‍ 22,904 പേരും ഇറ്റലിയില്‍ 26,384 പേരും മരിച്ചും. ഫ്രാന്‍സ് (22,245), യു.കെ. (20,319) എന്നിങ്ങനെയാണ് മരണം. 24 മണിക്കൂറിനിടെ റഷ്യയില്‍ 5966 പേര്‍ക്കാണ് രോഗം ബാധിച്ചത്. ബ്രസീലില്‍ 2229 പേര്‍ക്കും ബെല്‍ജിയം 1032 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു.

ഇറാന്‍ (1134), സൗദി അറേബ്യ (1197), മെക്‌സിക്കോ (1239) എന്നിവിടങ്ങളിലാണ് കൂടുതല്‍പേര്‍ക്ക് രോഗംബാധിച്ചത്. ബെല്‍ജിയം (238), നെതര്‍ലന്‍ഡ്‌സ് (120), മെക്‌സിക്കോ (152) എന്നിവിടങ്ങളില്‍ കൂടുതല്‍ മരണവും റിപ്പോര്‍ട്ടുചെയ്തു.ലോകത്താകമാനം 8,23,306 പേര്‍ രോഗം മാറി ആശുപത്രി വിട്ടു.

Exit mobile version