കൊവിഡിന് മുന്നില്‍ അടിപതറി ലോകരാജ്യങ്ങള്‍; വൈറസ് ബാധിതരുടെ എണ്ണം 28 ലക്ഷം കവിഞ്ഞു, മരണം രണ്ട് ലക്ഷം, അമേരിക്കയില്‍ മരണം അരലക്ഷം കടന്നു

വാഷിങ്ടണ്‍: ആഗോളതലത്തില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 28 ലക്ഷം കവിഞ്ഞു. ഇതുവരെ 2826000 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വൈറസ് ബാധമൂലം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ആറായിരത്തിലധികം പേരാണ് മരിച്ചത്. ഇതോടെ ലോകത്ത് കൊവിഡ് മരണം രണ്ട് ലക്ഷത്തിലേക്ക് എത്തി. അതേസമയം എട്ട് ലക്ഷത്തോളം ആളുകള്‍ ലോകത്താകെ രോഗമുക്തരായി.

അമേരിക്കയില്‍ വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം അരലക്ഷം കടന്നു. കഴിഞ്ഞ ദിവസം മാത്രം 1951 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 51,017 ആയി ഉയര്‍ന്നു. പകുതിയോളം മരണവും ന്യൂയോര്‍ക്കിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അമേരിക്കയില്‍ വൈറസ് ബാധിതരുടെ എണ്ണം ഒമ്പത് ലക്ഷം കവിഞ്ഞു.

ബ്രിട്ടനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 768 പേരാണ് ബ്രിട്ടനില്‍ മരിച്ചത്. ഇതോടെ മരണസംഖ്യ 19,506 ആയി ഉയര്‍ന്നു. നഴ്‌സിങ് ഹോമുകളിലെ കണക്കില്ലാത്ത മരണങ്ങള്‍ വേറെയുണ്ട്. ജനസംഖ്യാനുപാതവും നഴ്‌സിങ് ഹോമുകളിലെയും കമ്മ്യൂണിറ്റിയിലെയും മരണങ്ങളെല്ലാം കൂട്ടിവായിച്ചാല്‍ യുഎസിനേക്കാള്‍ ഭയാനകമാണ് അവസ്ഥയാണ് ബ്രിട്ടനിലിപ്പോള്‍. വൈറസ് ബാധിതരുടെ എണ്ണം ഒന്നരലക്ഷത്തോട് അടുക്കുകയാണ്. ഇതുവരെ 143,464 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ദിനംപ്രതി നാലായിരത്തിലധികം പേരാണ് ഇപ്പോഴും ബ്രിട്ടനില്‍ കൊവിഡ് രോഗികളാകുന്നത്.

സ്പെയിനില്‍ 367 പേരാണ് മരിച്ചത്. ഇറ്റലിയില്‍ 420 പേരും. ഫ്രാന്‍സില്‍ 389 മരണമാണ് വെള്ളിയാഴ്ചയുണ്ടായത്. 357 പേരാണ് ബ്രസീലില്‍ വെള്ളിയാഴ്ച മരിച്ചത്. കഴിഞ്ഞ രണ്ടു ദിവസങ്ങളായിട്ട് ബ്രസീല്‍ മരണസംഖ്യ കുത്തനെ വര്‍ധനിച്ചിട്ടുണ്ട്. 3.679 മരണമാണ് ഇവിടെ ആകെ റിപ്പോര്‍ട്ട് ചെയ്തത്. 52,995 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

Exit mobile version