സ്ത്രീകള്‍ സുരക്ഷിതരല്ലാത്തത് സ്വന്തം വീട്ടില്‍, സ്ത്രീകളുടെ കൊലപാതകത്തിന് പിന്നില്‍ ഭര്‍ത്താവിന്റെ ബന്ധുക്കള്‍; സ്ത്രീയുടെ മാനം നോക്കാത്ത ഭര്‍ത്താവ് പരാജിതന്‍..! ഞെട്ടിക്കുന്ന വിവരങ്ങളുമായി യുഎന്‍ റിപ്പോര്‍ട്ട്

ന്യൂയോര്‍ക്ക്: ലോകത്താകമാനം പീഡനങ്ങള്‍ നടക്കുന്നത് സ്ത്രീകള്‍ക്കെതിരെയെന്ന് ഭയന്നു നടക്കുമ്പോഴാണ് പുതിയ റിപ്പോര്‍ട്ടുമായി യുഎന്‍ രംഗത്തെത്തുന്നത്. എന്നാല്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലാത്ത ഇടം സ്വന്തം വീട്ടിലാണെന്ന് പറയുന്നു.

സ്ത്രീധനം, സ്വത്തവകാശത്തര്‍ക്കം എന്നിവയുമായി ബന്ധപ്പെട്ടുണ്ടാകുന്ന വിഷയങ്ങളാണ് സ്ത്രീകള്‍ക്കെതിരേ വലിയ തോതിലുള്ള അതിക്രമങ്ങള്‍ക്കും കൊലപാതകത്തിലേക്കും വഴിവെക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരത്തില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ കൊല്ലപ്പെടുന്നത് ഏഷ്യയിലാണെന്നും (20,000) റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2017 ല്‍ കൊല്ലപ്പെട്ട 87000 വനിതകളില്‍ 50,000 പേരും കൊല്ലപ്പെട്ടത് ഗാര്‍ഹി പീഡനത്താലെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇത് ആകെ കൊല്ലപ്പെട്ട സ്ത്രീകളുടെ എണ്ണത്തിന്റെ അമ്പത്തിയെട്ട് ശതമാനമാണ്. വേള്‍ഡ് ഡേ ഫോര്‍ വയലസന്‍സ് എഗനിസ്റ്റ് വിമന്‍ ദിനത്തിലാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് യുഎന്‍ പുറത്തുവിട്ടത്.

അതേസമയം പുരിഷന്മാരുടെ തോല്‍വിയാണ് ഇത്തരം സംഭവങ്ങളിലൂടെ തെളിയുന്നതെന്ന് യുഎന്‍ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടറസ് പറഞ്ഞു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേ ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നതിന് കാരണം സ്ത്രീയുടെ മാന്യതയും അവരുടെ തുല്യതയേയും പുരുഷന്മാര്‍ മനസിലാക്കത്തതാണെന്നും അദ്ദേഹം പറഞ്ഞു.

ഭര്‍തൃദൃഹത്തിലെ പീഡനനങ്ങളാണ് പല മരണങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും പിന്നില്‍ എന്ന് പഠനത്തില്‍ പറയുന്നുണ്ട്. അങ്ങനെയെങ്കില്‍ ഭര്‍ത്താവിന്റെ ബന്ധുക്കളാണ് കൊലപാതകികള്‍. അതേസമയം കണക്കുകള്‍ അനുസരിച്ച് മുപ്പതിനായിരം സ്ത്രീകള്‍ അവരുടെ ഭര്‍ത്താക്കന്മാരാല്‍ കൊല്ലപ്പെടുന്നു. അവയില്‍ ശരാശരി ഓരോ മണിക്കൂറിലും ലോകത്താകമാനം ആറ് സ്ത്രീകള്‍ ഇത്തരത്തില്‍ ഭര്‍ത്താക്കന്മാരാല്‍ കൊല്ലപ്പെടുന്നുവെന്നും വ്യക്തമാക്കുന്നു. ഏഷ്യക്ക് തൊട്ടു പിന്നിലായി ആഫ്രിക്ക(19,000), അമേരിക്ക (8,000) യൂറോപ്പ് (3,000) എന്നിങ്ങനെയാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

Exit mobile version