അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ കൊവിഡ് വ്യാപനം…? 40 ഓളം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

കാബൂള്‍: അഫ്ഗാനിസ്താന്‍ പ്രസിഡന്റ് അഷറഫ് ഗനിയുടെ കൊട്ടാരത്തില്‍ കൊവിഡ് വ്യാപിച്ചതായി റിപ്പോര്‍ട്ട്. കൊട്ടാരത്തിലെ 40ഓളം പേര്‍ക്ക് ഇതിനോടകം വൈറസ് ബാധ സ്ഥിരീകരിച്ചു കഴിഞ്ഞു. കൊട്ടാരത്തില്‍ ജോലി ചെയ്തിരുന്ന 100 ലേറെ പേര്‍ക്ക് കഴിഞ്ഞ ആഴ്ച നടത്തിയ കൊവിഡ് പരിശോധനയിലാണ് 40 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

അതേ സമയം പ്രസിഡന്റിന് കൊവിഡ് ബാധിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇതുസംബന്ധിച്ച് പ്രസിഡന്റിന്റെ പ്രതിനിധി ഇതുവരെ പ്രതികരിച്ചിട്ടില്ല. കൊട്ടാരത്തില്‍ കൊവിഡ് സ്ഥിരീകരിച്ച 40 പേരില്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ അംഗങ്ങളും പ്രസിഡന്റിന്റെ ഓഫീസ് ചീഫ് സ്റ്റാഫുകളും ഉള്‍പ്പെടുന്നുണ്ടെന്നാണ് വിവരം.

അഫ്ഗാനിസ്താനില്‍ നിലവില്‍ 1000 ത്തില്‍ താഴെ മാത്രമേ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രാജ്യത്ത് 33 പേര്‍ വൈറസ് ബാധ മൂലം മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ രാജ്യത്ത് കണക്കുകളേക്കാളധികം പേര്‍ക്ക് കൊവിഡ് വ്യാപിച്ചിട്ടുണ്ടാകാമെന്നാണ് വിദ്ഗധരുടെ അഭിപ്രായം. 7000 ത്തോളം കൊവിഡ് ടെസ്റ്റുകള്‍ മാത്രമേ അഫ്ഗാനിസ്താനില്‍ നടത്തിയിട്ടുള്ളൂ.

Exit mobile version