രാജ്യത്തെ കടുത്ത ആശങ്കയിലേയ്ക്ക് തള്ളിവിട്ട് കൊറോണ; ഇന്ത്യയിലെത്തിയ 15 ഇറ്റാലിയന്‍ ടൂറിസ്റ്റുകള്‍ക്ക് വൈറസ് ബാധ, എയിംസിലെ പരിശോധനാ ഫലം പുറത്ത്

രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 18 ആയി ഉയര്‍ന്നിരിക്കുകയാണ്.

ന്യൂഡല്‍ഹി: രാജ്യത്തെ വീണ്ടും കടുത്ത ആശങ്കയിലേയ്ക്ക് തള്ളിവിട്ട് കൊറോണ വൈറസ്. ഇന്ത്യ സന്ദര്‍ശനത്തിന് എത്തിയ 15 ഇറ്റാലിയന്‍ സഞ്ചാരികള്‍ക്ക് ബാധ സ്ഥിരീകരിച്ചു. എയിംസില്‍ നടത്തിയ പരിശോധനാ ഫലമാണ് ഇപ്പോള്‍ പോസിറ്റീവ് ആയിരിക്കുന്നത്. ഇതോടെ രാജ്യം കടുത്ത ആശങ്കയിലാണ്.

രോഗം സ്ഥിരീകരിച്ച വിനോദസഞ്ചാരികള്‍ ഇപ്പോള്‍ ചവ്വാലയിലെ ഐടിബിപി ക്യാംപില്‍ നിരീക്ഷണത്തിലാണ്. 21 വിനോദസഞ്ചാരികളാണ് ഇറ്റലിയില്‍ നിന്നുള്ള സംഘത്തിലുള്ളത്. സംഘത്തിലെ ഒരു വിനോദസഞ്ചാരിക്കും ഭാര്യയ്ക്കും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 18 ആയി ഉയര്‍ന്നിരിക്കുകയാണ്.

കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ കേന്ദ്രമന്ത്രി ഹര്‍ഷര്‍ധന്‍ അടിയന്തരയോഗം വിളിച്ചു. പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രമെന്ന് നിലയില്‍ ഡല്‍ഹിയില്‍ കൊറോണ ബാധിതരുടെ എണ്ണം ഇനിയും കൂടിയേക്കാമെന്നാണ് വിലയിരുത്തല്‍. രോഗബാധയുള്ളവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്താനും നിരീക്ഷണത്തിലാക്കാനുമുള്ള നടപടികള്‍ കൈകൊണ്ടിട്ടുണ്ട്.

Exit mobile version