കൊവിഡ് വൈറസ് ബാധമൂലം ലോകത്ത് മരിച്ചവരുടെ എണ്ണം 160,000 കടന്നു; വൈറസ് ബാധിതരുടെ എണ്ണം 23 ലക്ഷം കവിഞ്ഞു, കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയില്‍ മാത്രം മരിച്ചത് 1800 ലധികം പേര്‍

ന്യൂയോര്‍ക്ക്: കൊവിഡ് 19 വൈറസ് ബാധമൂലം ലോകത്ത് മരിച്ചവരുടെ എണ്ണം ഒരുലക്ഷത്തി അറുപതിനായിരം കടന്നു. വൈറസ് ബാധിതരുടെ എണ്ണം 23 ലക്ഷം കവിഞ്ഞു. പുതിയ കണക്കുകള്‍ പ്രകാരം ഇതുവരെ ഇരുപത്തിമൂന്ന് ലക്ഷത്തി ഇരുപത്തി ഒമ്പതിനായിരത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം മരിച്ചത് 1800 ലധികം പേരാണ്. ഇതോടെ അമേരിക്കയില്‍ വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം മുപ്പത്തി ഒമ്പതിനായിരത്തിലധികമായി. അമേരിക്കയില്‍ ഇതുവരെ ഏഴ് ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം പ്രതിസന്ധി രൂക്ഷമായ ന്യൂയോര്‍ക്ക് സംസ്ഥാനത്ത് സ്ഥിതി മെച്ചപ്പെടുന്ന അവസ്ഥയാണുള്ളതെന്നാണ് ഗവര്‍ണര്‍ ആന്‍ഡ്രൂ ക്വോമോ വ്യക്തമാക്കിയത്.

വൈറസ് ബാധമൂലം സ്‌പെയ്‌നില്‍ 637 പേരും ഫ്രാന്‍സില്‍ 642 പേരും ഇറ്റലിയില്‍ 482 പേരും ബ്രിട്ടനില്‍ 888 പേരുമാണ് മരിച്ചത്. അതേസമയം യൂറോപ്പില്‍ വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്. ബ്രിട്ടണിലും ഗുരുതരമായ രീതിയില്‍ വൈറസ് പടരുകയാണ്. വൈറസ് ബാധമൂലം ഇതുവരെ പതിനയ്യായിരത്തിലധികം പേരാണ് ഇവിടെ മരിച്ചത്.

Exit mobile version