വൈറസ് ബാധമൂലം ആഫ്രിക്കയില്‍ മൂന്നുലക്ഷംപേര്‍ മരിക്കുമെന്ന് മുന്നറിയിപ്പ്

ജൊഹാനസ്ബര്‍ഗ്: കൊവിഡ് 19 വൈറസ് ബാധമൂലം ആഫ്രിക്കയില്‍ മൂന്നുലക്ഷംപേര്‍ മരിക്കുമെന്ന് മുന്നറിയിപ്പ്. പ്രതിരോധ സംവിധാനങ്ങള്‍ സ്വീകരിച്ചാലും ആഫ്രിക്കയില്‍ ഈ വര്‍ഷം വൈറസ് ബാധ മൂലം മൂന്നുലക്ഷത്തിലധികം പേര്‍ മരിക്കാമെന്നാണ് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്.

വൈറസിനെ പ്രതിരോധിക്കാന്‍ ശക്തമായ നടപടികള്‍ എടുത്തില്ലെങ്കില്‍ 120 കോടി പേരെ ഈ വൈറസ് ബാധിച്ചേക്കാമെന്നും 33 ലക്ഷം പേര്‍വരെ മരിക്കാമെന്നുമാണ് യുഎന്‍ ഇക്കണോമിക് കമ്മിഷന്‍ ഫോര്‍ ആഫ്രിക്ക മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സാമൂഹികഅകലം പാലിക്കല്‍ പോലുള്ള ശക്തമായ നടപടികള്‍ സ്വീകരിച്ചാലും ഭൂഖണ്ഡത്തില്‍ 122 കോടി പേരെ വൈറസ് ബാധിക്കാം. മതിയായ ചികിത്സാ സൗകര്യങ്ങളില്ലാത്തതും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് രാജ്യങ്ങള്‍ക്ക് ആവശ്യത്തിന് ഫണ്ടില്ലാത്തതുമാണ് വര്‍ധിച്ചതോതില്‍ വൈറസ് പടരാനുള്ള കാരണമായി യുഎന്‍ പറയുന്നത്.

അതേസമയം ആഗോളതലത്തില്‍ വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 1,54,108 പേരാണ് മരിച്ചത്. ഇരുപത്തിരണ്ടര ലക്ഷം പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അമേരിക്കയില്‍ വൈറസ് ബാധിതരുടെ എണ്ണം ഏഴ് ലക്ഷം കടന്നു. ഇന്നലെ മാത്രം 2476 പേരാണ് വൈറസ് ബാധമൂലം അമേരിക്കയില്‍ മരിച്ചത്.

Exit mobile version