കൊറോണ വൈറസ് ബാധിച്ച് ബ്രിട്ടീഷ് നടി ഹിലരി ഹീത്ത് മരിച്ചു

ബ്രിട്ടീഷ് നടിയായ ഹിലരി ഹീത്ത് കൊറോണ വൈറസ് ബാധയേറ്റ് മരിച്ചു. 74 കാരിയായ താരത്തിന്റെ ആരോഗ്യനില മോശമായിരുന്നു. ടെലിവിഷന്‍ സീരീസുകളിലൂടെ അഭിനയ രംഗത്തെത്തിയ നടി 1968 ല്‍ വിച്ച് ഫൈന്‍ഡര്‍ ജെനറല്‍ എന്ന ചിത്രത്തിലൂടെയാണ് ബിഗ്സ്‌ക്രീനിലേയ്ക്ക് ചുവടുവെയ്ക്കുന്നത്.

ശേഷം ദ ബോഡി സ്റ്റീലേര്‍സ്, ദ ഒബ്ലോങ് ബോക്സ്, ക്രൈ ഓഫ് ദ ബാന്‍ഷി എന്നീ ഹിറ്റ് ചിത്രങ്ങളില്‍ വേഷമിട്ടു. അഭിനയത്തിനു പുറമെ നിര്‍മ്മാണരംഗത്തും ഹിലരി ഹീത്ത് തന്റെ കൈ മുദ്ര പതിപ്പിച്ചിരുന്നു. 1995 ല്‍ പുറത്തിറങ്ങിയ ഏന്‍ ഔഫുള്‍ ബിഗ് അഡ്വെന്‍ഞ്ചര്‍, ടെലി ഫിലിമായ ദ വേര്‍സ്റ്റ് വിച്ച് ക്രിമിനല്‍ ലോ, ദ റോമന്‍ സ്രപിംഗ് സ്രപ്രിംഗ് ഓഫ് മിസിസ് സ്റ്റോണ്‍, റെബേക്ക ആന്‍ഡ് ഫ്രഞ്ച്മാന്‍സ് ക്രീക് എന്നീ ടെലിവിഷന്‍ സിരീസുകളുടെ നിര്‍മ്മാണത്തിന്റെ ഭാഗമായി ഹിലരി ഹീത് പ്രവര്‍ത്തിച്ചിട്ടുണ്ട്. 1999 ല്‍ സ്പേസ് എന്ന ടെലിവിഷന്‍ പരമ്പരയിലാണ് ഹിലരി ഹീത് അവസാനമായി അഭിനയിച്ചത്.

Exit mobile version