നിയന്ത്രണങ്ങള്‍ എടുത്ത് കളയുന്നത് അപകടകരമായ തിരിച്ചുവരവിന് കാരണമാവും; മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന

Covid updates | Bignewslive

കൊവിഡ് വൈറസ് ബാധയെ തുടര്‍ന്ന് ലോകത്ത് ഒന്നടങ്കം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. വൈറസില്‍ നിന്നും രോഗമുക്തി നേടാന്‍ സാമൂഹിക അകലം പാലിക്കുക എന്നത് മാത്രമാണെന്ന് റിപ്പോര്‍ട്ടുകളും എത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ എടുത്ത് കളയുന്നത് അപകടരമായി തിരിച്ചുവരവിന് കാരണമാകും എന്ന മുന്നറിയിപ്പ് നല്‍കി രംഗത്ത് വന്നിരിക്കുകയാണ് ലോകാരോഗ്യ സംഘടന.

കൊവിഡ്-19 പ്രതിരോധത്തിനായി വിവിധ രാജ്യങ്ങള്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ എടുത്ത് കളയുന്നത് കൊവിഡ് വീണ്ടും പടര്‍ന്നു പിടിക്കാന്‍ വഴിവെക്കും എന്ന് ലോകാരോഗ്യ സംഘടന പറയുന്നു. നിയന്ത്രണങ്ങള്‍ സമ്പദ് വ്യവസ്ഥയെ ബാധിച്ചാലും തുടരണമെന്നാണ് ലോകാരോഗ്യ സംഘടന ഡയരക്ടര്‍ ടെഡ്രൊസ് അഥനം അറിയിച്ചു.

ഇന്ത്യയില്‍ ലോക്ഡൗണ്‍ നീട്ടണോ എന്നതു സംബന്ധിച്ച ചര്‍ച്ച നടക്കുന്നതിനിടെയാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഒപ്പം കൊവിഡ് വ്യാപകമായി പടര്‍ന്നു പിടിച്ച ഇറ്റലിയും സ്പെയിനും ലോക്ഡൗണ്‍ നിലനിര്‍ത്തിക്കൊണ്ട് ചില നിയന്ത്രണങ്ങള്‍ എടുത്ത് കളയാനും ഒരുങ്ങുകയാണ്. ഈ സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ നീക്കുന്നത് അപകടകരമാണെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് ചര്‍ച്ചയാവുകയാണ്.

Exit mobile version