ലോകാരോഗ്യ സംഘടനക്ക് ധനസഹായം നല്‍കുന്നത് നിര്‍ത്തിവെക്കാന്‍ പോകുന്നുവെന്ന് ട്രംപിന്റെ ഭീഷണി

വാഷിങ്ടണ്‍: ലോകാരോഗ്യ സംഘടനക്ക് ധനസഹായം നല്‍കുന്നത് നിര്‍ത്തിവെക്കാന്‍ പോകുന്നുവെന്ന് ട്രംപിന്റെ ഭീഷണി. ചൈനയോട് ലോകാരോഗ്യ സംഘടനക്ക് പക്ഷപാതമുണ്ടെന്ന് ആരോപിച്ചാണ് ട്രംപിന്റെ ഭീഷണി. ഐക്യരാഷ്ട്രസഭക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ലോകാരോഗ്യ സംഘടനയുടെ പ്രധാന ഫണ്ട് ഉറവിടം യുഎസാണ്.

അതേസമയം ഡബ്ല്യുഎച്ച്ഒക്ക് നല്‍കുന്ന ഫണ്ട് എത്രയാണ് വെട്ടിക്കുറയ്ക്കാന്‍ പോവുന്നത് എന്ന് ട്രംപ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ‘അവരുടെ പ്രധാന ധനസഹായം അമേരിക്കയാണ്. എന്നിട്ടും ഡബ്ല്യുഎച്ച്ഒ ചൈനയോട് വളരെ പക്ഷപാതപരമായി കാണപ്പെടുന്നു. അത് ശരിയല്ല. ഫണ്ടിങ് അവസാനിപ്പിക്കുന്നത് ഞങ്ങള്‍ പരിശോധിക്കും’ എന്നാണ് ട്രംപ് പറഞ്ഞത്.

കഴിഞ്ഞ ദിവസം ഇന്ത്യയെയും ഇത്തരത്തില്‍ ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. കൊവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മലേറിയയുടെ പ്രതിരോധ മരുന്നിന്റെ കയറ്റുമതി നിര്‍ത്തുകയാണെങ്കില്‍ ഇന്ത്യ തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് ട്രംപ് പറഞ്ഞത്.

Exit mobile version