കൊവിഡ് 19; സ്പാനിഷ് രാജകുമാരി മരിയ തെരേസ അന്തരിച്ചു, വൈറസ് ബാധയെ തുടര്‍ന്ന് മരിക്കുന്ന ആദ്യ രാജകുടുംബാംഗം

മാഡ്രിഡ്: കൊവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന് സ്പാനിഷ് രാജകുമാരി മരിയ തെരേസ(86) അന്തരിച്ചു. വൈറസ് ബാധയെ തുടര്‍ന്ന് മരിക്കുന്ന ആദ്യ രാജകുടുംബാംഗം കൂടിയാണ് ഇവര്‍. സഹോദരനും അറഞ്ച്വസ് പ്രഭുവുമായിരുന്ന സിക്സ്റ്റോ എന്റിക് ഡെ ബോര്‍ബോണ്‍ ഫേസബുക്കിലൂടെയാണ് രാജകുമാരിയുടെ മരണവാര്‍ത്ത അറിയിച്ചത്. സ്പാനിഷ് രാജാവ് ഫിലിപ് നാലാമന്റെ ബന്ധുകൂടിയാണ് മരണപ്പെട്ട മരിയ തെരേസ.

1933ല്‍ ജനിച്ച മരിയ തെരേസ ഫ്രാന്‍സിലാണ് തന്റെ പഠനം പൂര്‍ത്തിയാക്കിയത്. മാഡ്രിഡിലെ സര്‍വകലാശാലയില്‍ സാമൂഹിക ശാസ്ത്ര വിഭാഗത്തില്‍ അധ്യാപികയായി സേവനമനുഷ്ടിച്ചിരുന്ന ഇവര്‍ സാമൂഹിക കാര്യങ്ങളില്‍ നിരന്തരം ഇടപെട്ടിരുന്ന വ്യക്തി കൂടിയായിരുന്നു. ആക്ടിവിസ്റ്റ് കൂടിയായ ഇവരെ റെഡ് പ്രിന്‍സസ് എന്നാണ് സ്പെയിന്‍ സമൂഹം വിശേഷിപ്പിച്ചിരുന്നത്.

Exit mobile version