കൊറോണ വൈറസ് പ്രതിസന്ധി; പാവപ്പെട്ട കുഞ്ഞുമക്കള്‍ക്ക് സഹായഹസ്തവുമായി നടി ആഞ്ജലീന ജോളി, വിശപ്പകറ്റാന്‍ സംഭാവന ചെയ്തത് ഏഴരക്കോടി!

വാഷിങ്ടണ്‍: ലോകമെങ്ങും കൊറോണ വൈറസ് ബാധയില്‍ മുക്തമാകുവാന്‍ കഠിന പരിശ്രമത്തിലാണ്. സ്‌കൂളുകളും മറ്റും അടച്ചതോടെ ആഹാരത്തിന് വകയില്ലാതെ കഷ്ടപ്പെടുന്ന കുഞ്ഞുമക്കള്‍ക്ക് സഹായ ഹസ്തവുമായി രംഗത്ത് വന്നിരിക്കുകയാണ് നടി ആഞ്ജലീന ജോളി. ദാരിദ്ര്യവും വിശപ്പും അനുഭവിക്കുന്ന കുഞ്ഞുങ്ങളെ സഹായിക്കാന്‍ ഏഴരക്കോടി രൂപയാണ് നടി സംഭാവന നല്‍കിയത്.

നോ കിഡ് ഹങ്ക്രി എന്ന സംയുക്ത സംഘടനയ്ക്കാണ് നടി തുക കൈമാറിയത്. ‘കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സ്‌കൂളുകള്‍ അടച്ചതിനു പിന്നാലെ സമയത്തിന് ആഹാരം പോലും ലഭിക്കാതെ നമുക്ക് ചുറ്റും നിരവധി പാവം കുഞ്ഞുങ്ങള്‍ ജീവിക്കുന്നുണ്ട്. അമേരിക്കയില്‍ തന്നെ അത്തരത്തില്‍ 22 മില്യണ്‍ കുട്ടികളുണ്ടെന്ന് ചില കണക്കുകള്‍ പറയുന്നു. അങ്ങനെ വിശന്നു കഴിയുന്ന കുഞ്ഞുങ്ങള്‍ക്ക് താങ്ങാകാനാണ് ഈ സംഘടന.’ ആഞ്ജലീന പറഞ്ഞു.

Exit mobile version