കൊവിഡ് 19; ഗെയിം ഓഫ് ത്രോണ്‍സ് സീരീസിലെ നടനും ഇദ്രിസ് എല്‍ബയ്ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു

ലണ്ടന്‍: ലോകം മുഴുവന്‍ ഭീതി പരത്തി കൊവിഡ് 19 വൈറസ് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ഗെയിം ഓഫ് ത്രോണ്‍സ് സീരീസിലെ നടനായ ക്രിസ്റ്റഫര്‍ ഹിവ്ജുവിനും പ്രശസ്ത ഹോളിവുഡ് നടനു മായ ഇദ്രിസ് എല്‍ബയ്ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുകയാണ്. ഇരുവരും സോഷ്യല്‍ മീഡിയയിലൂടെയാണ് ഈ വിവരം പങ്കുവെച്ചത്.

കഴിഞ്ഞ ദിവസം തനിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചുവെന്നും ഇപ്പോള്‍ സ്വയം ഐസൊലേഷനില്‍ കഴിയുകയാണെന്നുമാണ് ക്രിസ്റ്റഫര്‍ ഹിവ്ജു ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. എല്ലാവരും ജാഗ്രതയോടെ ഇരിക്കണമെന്നും താരം കൂട്ടിച്ചേര്‍ത്തു. ഇതിന് പിന്നാലെയാണ് ട്വിറ്ററിലൂടെ നടന്‍ ഇദ്രിസ് എല്‍ബ തനിക്ക് രോഗം സ്ഥിരീകരിച്ച വിവരം പുറത്തുവിട്ടത്.

അതേസമയം ലോകത്ത് വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം ഏഴായിരം കവിഞ്ഞു. ഇതുവരെ ഒരു ലക്ഷത്തി എണ്‍പതിനായിരത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇറ്റലിക്ക് പിന്നാലെ ഫ്രാന്‍സും ജനങ്ങള്‍ പുറത്തിറങ്ങുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. സ്വിറ്റ്‌സര്‍ലാന്‍ഡ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. യൂറോപ്യന്‍ രാജ്യങ്ങളില്‍ സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായി തുടരുകയാണ്.

Exit mobile version