കൊറോണ ; ഓസ്‌ട്രേലിയന്‍ ആഭ്യന്തര മന്ത്രിക്കും കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ആഭ്യന്തര മന്ത്രിക്കും കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഓസ്‌ട്രേലിയന്‍ ആഭ്യന്തര മന്ത്രി പീറ്റര്‍ ഡുറ്റനാണ് കൊറോണ വൈറസ് ബാധസ്ഥിരീകരിച്ചത്. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.

രാവിലെ എഴുന്നേറ്റപ്പോള്‍ പനിയും തൊണ്ട വേദനയും അനുഭവപ്പെട്ടതായി ഡുറ്റന്‍ പറഞ്ഞു. ഉടന്‍ തന്നെ ക്യൂന്‍സ്ലന്‍ഡ് ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ടു. അവരുടെ നിര്‍ദേശമനുസരിച്ചാണ് പരിശോധന നടത്തിയത്. ഫലം പോസിറ്റീവ് ആണെന്ന് അറിഞ്ഞതിന് ശേഷം ആശുപത്രിയില്‍ അഡ്മിറ്റായെന്നും ഡുറ്റന്‍ വ്യക്തമാക്കി.

കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്ന ഓസ്‌ട്രേലിയന്‍ സര്‍ക്കാരിലെ ആദ്യ മന്ത്രിയാണ് പീറ്റര്‍ ഡുറ്റന്‍. ക്യൂന്‍സ്ലന്‍ഡ് എംപിയാണ് അദ്ദേഹം. അതെസമയം ക്യൂന്‍സ്ലന്‍ഡില്‍ മാത്രം 35ഓളം പേര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

Exit mobile version