തിരിച്ചുവരവിന്റെ പാതയില്‍ വുഹാന്‍; താല്‍ക്കാലികമായി പണിത ആശുപത്രികള്‍ അടച്ചുപൂട്ടി, 30,000ത്തിലേറെ പേര്‍ ആശുപത്രി വിട്ടു, സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാകുന്നു

വൈറസ് ബാധ കൊവിഡ് 19 ആണെന്ന് സ്ഥിരീകരിക്കാന്‍ അല്‍പ്പം സമയെടുത്തു.

ബീജിങ്: തിരിച്ചുവരവിന്റെ പാതയിലാണ് ഇപ്പോള്‍ ചൈനയിലെ വുഹാന്‍. 4000ത്തിലേറെ ജീവനുകളാണ് കൊറോണ വൈറസ് എടുത്തത്. ഇപ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാകുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്. വൈറസ് ബാധ ആദ്യം റിപ്പോര്‍ട്ട് ചെയ്ത ചൈനയിലെ നഗരമാണ് വുഹാന്‍. മൂവായിരത്തിലേറെ ആളുകള്‍ രോഗവിമുക്തരായി ആശുപത്രി വിട്ടുവെന്നാണ് റിപ്പോര്‍ട്ട്.

വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യം കണക്കിലെടുത്ത് താല്‍ക്കാലികമായി ആശുപത്രികള്‍ പണിതിരുന്നു. ഇപ്പോള്‍ അതെല്ലാം അടച്ചു പൂട്ടിയിരിക്കുകയാണ്. ശ്വാസ തടസം നേരിട്ട് നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ന്യുമോണിയ ആയിരിക്കും എന്നാണ് ആദ്യം കരുതിയത്. വുഹാനിലെ സീഫുഡ് മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്നവരായിരുന്നു ആശുപത്രിയില്‍ പ്രവശിപ്പിച്ചവരില്‍ കൂടുതല്‍ പേരും. ഇതിനെ തുടര്‍ന്ന് മാര്‍ക്കറ്റ് അടച്ചുപൂട്ടി അധികൃതര്‍ സീല്‍ ചെയ്തു.

വൈറസ് ബാധ കൊവിഡ് 19 ആണെന്ന് സ്ഥിരീകരിക്കാന്‍ അല്‍പ്പം സമയെടുത്തു. ഇതിനിടയില്‍ വുഹാനെ നിശ്ചലമാക്കുന്ന രീതിയില്‍ കൊവിഡ് 19 പടര്‍ന്നു പിടിക്കുകയായിരുന്നു. ആശുപത്രി വിട്ടവര്‍ 14 ദിവസം വീടുകളില്‍ നിരീക്ഷണത്തിലായിരിക്കും. ശേഷമെ പുറത്തിറങ്ങാന്‍ സാധ്യമാകുകയൊള്ളൂ. ചൈന കൊവിഡ് 19നെ നേരിടാന്‍ പണിത താല്‍ക്കാലിക ആശുപത്രികള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഡോര്‍മിറ്ററികളും ഹോട്ടലുകളും ആക്കാനാണ് തീരുമാനം.

Exit mobile version