മുഖ്യമന്ത്രിയുടെ ഓഫീസിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് 19; സെക്രട്ടേറിയറ്റിലെ 40ഓളം ജീവനക്കാര്‍ക്കും രോഗം, ഓഫീസ് അടച്ചു, ആശങ്കയേറി തമിഴ്‌നാട്

ചെന്നൈ: തമിഴ്‌നാട്ടില്‍ ആശങ്കയേറുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ മൂന്ന് പേര്‍ക്കാണ് ഇപ്പോള്‍ കൊവിഡ് 19 സ്ഥിരീകരിച്ചു. ഐഎഎസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പടെ മൂന്ന് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഓഫീസ് അടച്ച് ഉദ്യോഗസ്ഥരെ ക്വാറന്റൈനിലാക്കുകയും ചെയ്തു. ഇവരുടെ സ്രവ സാമ്പിളെടുത്തിട്ടുണ്ട്.

ഇതിനു പുറമെ, സംസ്ഥാനത്തെ സെക്രട്ടേറിയേറ്റിലെ 40ഓളം ജീവനക്കാര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതിയിലെ മൂന്ന് ജഡ്ജിമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഓഫീസ് അടച്ചത്.

തമിഴ്നാട്ടില്‍ 24 മണിക്കൂറിനിടെ 1515 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം മാത്രം 18 പേര്‍ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ 31667 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ചത്. ചെന്നൈയില്‍ മാത്രം 22149 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.

Exit mobile version