കൊവിഡ് 19; ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം 233 ആയി

റോം: ഇറ്റലിയില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിച്ച് വരികയാണ്. ഇതുവരെ 233 പേരാണ് വൈറസ് ബാധ മൂലം മരിച്ചത്. കഴിഞ്ഞ ദിവസം മാത്രം അമ്പത് പേരാണ് വൈറസ് ബാധ മൂലം ഇറ്റലിയില്‍ മരിച്ചത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ കൊവിഡ് 19 ഏറ്റവും രൂക്ഷമായി ബാധിച്ചത് ഇറ്റലിയെയാണ്. ഇതുവരെ 5883 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

ചൈനയ്ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ കൊറോണ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യവും കൂടുതല്‍ കേസുകളുള്ള മൂന്നാമത്തെ രാജ്യവുമാണ് ഇറ്റലി. ഇതിനു പുറമെ ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള ലൊംബാര്‍ഡി ഉള്‍പ്പെടെ പതിനൊന്ന് പ്രവിശ്യകള്‍ ഇറ്റലി അടച്ചു. ഇവിടുത്തെ പത്ത് ലക്ഷത്തോളം പേര്‍ക്ക് ആളുകളുമായി ഇടപഴകുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു

കൊവിഡ് 19 വൈറസ് അനിയന്ത്രിമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ ലൊംബാര്‍ഡിയുടെ സമീപപ്രദേശങ്ങളിലെ സ്‌കൂള്‍, കോളേജ്, പൂളുകള്‍, മ്യൂസിയം, വിനോദസഞ്ചാരകേന്ദ്രങ്ങള്‍ എന്നിവയും അടച്ചിടും. കൊവിഡ് 19 വൈറസ് ബാധമൂലം ലോകത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം മൂവായിരത്തിയഞ്ഞൂറ് കടന്നു.

Exit mobile version