കൊറോണ വൈറസ് സെര്‍ബിയയിലും വത്തിക്കാനിലും; ആദ്യകേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു, ഇറാനില്‍ വിദേശകാര്യ മന്ത്രിയുടെ ഉപദേശകന്‍ വൈറസ് ബാധിച്ച് മരിച്ചു

ഇറാനില്‍ ഇതുവരെ 107 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്.

വത്തിക്കാന്‍: കൊറോണ വൈറസ് ഇപ്പോള്‍ സെര്‍ബിയയിലും വത്തിക്കാനിലും റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ആദ്യകൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 43കാരനാണ് സെര്‍ബിയയില്‍ കൊറോണ പിടിപ്പെട്ടത്. ഇയാള്‍ ബുദാപെസ്റ്റിലേക്ക് യാത്ര ചെയ്തു വന്നതിന് ശേഷമാണ് രോഗലക്ഷണം കാണിച്ചു തുടങ്ങിയത്. ആരോഗ്യ മന്ത്രിയായ സ്ലാത്തിബോര്‍ ലോണ്‍കാറണ്‍ വെള്ളിയാഴ്ച കൊറോണ സ്ഥിരീകരിക്കുകയും ചെയ്തു.

വത്തിക്കാനില്‍ കൊറോണ കേസ് സ്ഥിരീകരിച്ചതായി എഎഫ്പിയും റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ഇറാനിലെ വിദേശകാര്യ മന്ത്രിയുടെ ഉപദേശകന്‍ കൊറോണ ബാധിച്ച് മരിച്ചു. ഇറാനില്‍ ഇതുവരെ 107 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. 3,513 പേര്‍ക്ക് കൊറോണ സ്ഥിരീകരിക്കുകയും ചെയ്തു.

Exit mobile version