കൊവിഡ് 19; നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കായി 3.6 ലക്ഷം കോടി രൂപ അനുവദിക്കുമെന്ന് അന്താരാഷ്ട്ര നാണ്യനിധി

ആയിരം കോടി ഡോളര്‍ ഏറ്റവും ദരിദ്രരാജ്യങ്ങള്‍ക്ക് നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.

വാഷിങ്ടണ്‍: കോവിഡ്-19 നിയന്ത്രണപ്രവര്‍ത്തനങ്ങള്‍ക്കായി 5000 കോടി ഡോളര്‍ (3.6 ലക്ഷം കോടി രൂപ) അനുവദിക്കുമെന്ന് അന്താരാഷ്ട്ര നാണ്യനിധി. അവികസിത-വികസ്വര രാജ്യങ്ങള്‍ക്കാണ് തുക നല്‍കുന്നത്. ഇതില്‍ ആയിരം കോടി ഡോളര്‍ ഏറ്റവും ദരിദ്രരാജ്യങ്ങള്‍ക്ക് നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.

”കൊറോണ വൈറസ് അതിവേഗത്തില്‍ പടരുന്നു. നമ്മളെ എല്ലാവരെയും ബാധിക്കുന്ന വിഷയമാണിത്. ഐ.എം.എഫിന്റെ മൂന്നിലൊന്ന് അംഗരാജ്യങ്ങളില്‍ രോഗം പടര്‍ന്നുകഴിഞ്ഞു. സാഹചര്യം അതിഗുരുതരമായേക്കാം. ആഗോളതലത്തില്‍ത്തന്നെ പ്രതികരണം ആവശ്യമാണ്” -ഐഎംഎഫ് മാനേജിങ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജിയേവ പറയുന്നു.

ആഗോളവളര്‍ച്ചാ നിരക്ക് കഴിഞ്ഞ വര്‍ഷത്തേതിനെക്കാള്‍ കുറയുമെന്നും ജോര്‍ജിയേവ വ്യക്തമാക്കി. ദുര്‍ബലമായ ആരോഗ്യസംവിധാനവും പ്രതികരണശേഷിയുമുള്ള രാജ്യങ്ങള്‍ക്കാവും ഇത് വെല്ലുവിളിയാവുകയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version