കൊവിഡ് 19; ഇതുവരെ മരിച്ചത് 3,286 പേര്‍, 79 രാജ്യങ്ങളിലായി 95,425 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ബെയ്ജിങ്: ലോകരാജ്യങ്ങളില്‍ ആശങ്ക വിതച്ച് കൊവിഡ് 19 വൈറസ്. വൈറസ് ബാധ മൂലം 3,286 പേരാണ് ഇതുവരെ മരിച്ചത്. 79 രാജ്യങ്ങളിലായി 95426 ആളുകള്‍ക്കാണ് നിലവില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ചൈനയില്‍ വൈറസ് ബാധ മൂലം 2981 പേരാണ് മരിച്ചത്. ചൈനയ്ക്ക് പുറത്ത് വൈറസ് ബാധ മൂലം ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത് ഇറ്റലിയാണ്. 79 പേരാണ് ഇറ്റലിയില്‍ മരിച്ചത്.

അമേരിക്കയില്‍ പതിനൊന്ന് പേരാണ് കൊവിഡ് വൈറസ് ബാധ കാരണം മരിച്ചത്. യുഎസില്‍ ഇതുവരെ 122 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ ഏഴ് പേരുടെ നില ഗുരുതരമാണ്. അതുകൊണ്ട് തന്നെ മരണസംഖ്യ ഇനിയും വര്‍ധിക്കാനാണ് സാധ്യത.

അതേസമയം ഇന്ത്യയില്‍ വൈറസ് ബാധിതരുടെ എണ്ണം 29 ആയി. ഹരിയാനയിലെ പേടിഎമ്മിലെ ജീവനക്കാരനാണ് പുതുതായി വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഓഫീസ് അടച്ചിട്ടിരിക്കുകയാണ്. വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്ന് രാജ്യത്തെ 21 വിമാനത്താവളങ്ങളില്‍ സ്‌ക്രീനിങ് നടത്തിയ ശേഷമേ യാത്രക്കാരെ പുറത്തിറക്കുന്നുള്ളൂ. ചൈന, ദക്ഷിണ കൊറിയ, ഇറ്റലി, ഇറാന്‍, ജപ്പാന്‍ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്ര മാറ്റി വെയ്ക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഐടിബിപി കേന്ദ്രത്തില്‍ നിരീക്ഷണത്തിലുള്ള കൊറോണ സ്ഥിരീകരിച്ച 14 ഇറ്റലിക്കാരെ ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയിലേക്കു മാറ്റുമെന്നും ഇവരെ മറ്റുള്ളവരുമായി യാതൊരു ഇടപെടലും നടത്താന്‍ അനുവദിക്കില്ലെന്ന് അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു.

Exit mobile version