ന്യൂനപക്ഷങ്ങള്‍ രാജ്യത്തെ തുല്യ പൗരന്മാര്‍; അമുസ്‌ലിംകളായ പൗരന്മാര്‍ക്കോ അവരുടെ ആരാധനാലയങ്ങള്‍ക്കോ നേരെ ആരെങ്കിലും തിരിഞ്ഞാല്‍ അവര്‍ക്കെതിരെ കടുത്ത നടപടി; പാകിസ്താന്‍ പ്രധാനമന്ത്രി

ഇസ്ലാമാബാദ്: ന്യൂനപക്ഷങ്ങള്‍ രാജ്യത്തെ തുല്യ പൗരന്മാരാണെന്നും അവരെ വേര്‍തിരിച്ച് കാണുന്നില്ലെന്നും പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആരെങ്കിലും തിരിഞ്ഞാല്‍ അവര്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും ഇമ്രാന്‍ ഖാന്‍ മുന്നറിയിപ്പ് നല്‍കി.

ന്യൂനപക്ഷങ്ങളും രാജ്യത്തെ തുല്യ പൗരന്മാരാണ്. അമുസ്‌ലിംകളായ പൗരന്മാര്‍ക്കോ അവരുടെ ആരാധനാലയങ്ങള്‍ക്കോ നേരെ ആരെങ്കിലും തിരിഞ്ഞാല്‍ അവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും ഇമ്രാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ഇന്ത്യയില്‍ നടക്കുന്നത് അതിക്രമമാണ്. ഇന്ത്യയിലെ 20 കോടി മുസ്‌ലിംകളെയാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിനെതിരെ ലോകജനത പ്രതകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും വെറുപ്പിന്റെ വംശീയ പ്രത്യയശാസ്ത്രം മേല്‍കൈ നേടിയാല്‍ അത് രക്തച്ചൊരിച്ചിലിലേക്ക് നയിക്കുമെന്നും ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി. അതേസമയം പാകിസ്താന്റെ ഭാഗത്തു നിന്നും ഇത്തരമൊരു പ്രതികരണമുണ്ടായിട്ടും ഇന്ത്യ മറുപടിയൊന്നും നല്‍കിയിട്ടില്ല.

Exit mobile version