‘ബിജെപി,ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടി’; ശന്തനു ഗുപ്തയുടെ പുസ്തകം ഇന്തൊനേഷ്യയിലെ സിലബസിൽ

ജക്കാർത്ത: ഇന്തോനേഷ്യയിലെ ഇസ്ലാമിക് സർവ്വകലാശാലയിൽ ഇനി ബിജെപിയെ കുറിച്ചും പഠിപ്പിക്കു. ഇന്ത്യയിലെ ഭരണകക്ഷിയായ ബിജെപിയുടെ ചരിത്രവും വർത്തമാനവും പ്രതിപാദിക്കുന്ന പുസ്തകമായ ശന്തനു ഗുപ്ത രചിച്ച ‘ഭാരതീയ ജനതാ പാർട്ടി- പാസ്റ്റ്, പ്രസന്റ്, ഫ്യൂച്ചർ, സ്റ്റോറി ഓഫ് വേൾഡ്‌സ് ലാർജസ്റ്റ് പൊളിറ്റിക്കൽ പാർട്ടി’ എന്ന പുസ്തകമാണ് ഇസ്ലാമിക് സർവകലാശാലയിലെ ഇന്റർനാഷണൽ റിലേഷൻസ് വിഭാഗത്തിൽ സൗത്ത് ഏഷ്യൻ സ്റ്റഡീസ് വിഷയത്തിലെ പാഠ്യവിഷയമാകുന്നത്.

ബിരുദ വിദ്യാർത്ഥികളുടെ സിലബസിലാണ് ബിജെപി ഇടം പിടിച്ചിരിക്കുന്നതെന്ന് ദ് ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.ഇന്ത്യ ഫൗണ്ടേഷൻ സംഘടിപ്പിച്ച കൗടില്യ ഫെലോഷിപ്പ് പരിപാടിയുടെ ഭാഗമായി അടുത്തിടെ നടത്തിയ ഇന്ത്യൻ സന്ദർശനത്തിലാണ് പുസ്തകത്തെക്കുറിച്ച് മനസിലാക്കിയതെന്ന് ഇന്റർനാഷണൽ റിലേഷൻസ് വിഭാഗം ഫാക്കൽറ്റി അംഗം ഹഡ്സ വ്യക്തമാി. ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പിൽ തുടർച്ചയായ രണ്ട് വിജയങ്ങൾ നേടിയ രാഷ്ട്രീയപാർട്ടി അക്കാദമിക് വിദഗ്ധരിൽ താൽപര്യം ജനിപ്പിക്കുന്നതാണെന്നായിരുന്നു ഇന്റർനാഷണൽ റിലേഷൻസ് വിഭാഗത്തിലെ ഫാക്കൽറ്റി അംഗത്തിന്റെ അഭിപ്രായം.

Exit mobile version