മലേഷ്യയിൽ സർക്കാരിനെതിരെ പ്രതിഷേധം കനക്കുന്നു; ഇന്ത്യയുടെ പാമോയിൽ നിനിരോധനം താൽക്കാലികമെന്ന് മലേഷ്യ; രക്ഷയ്ക്ക് എത്തി പാകിസ്താൻ

ന്യൂഡൽഹി: ഇന്ത്യ പാമോയിൽ ഇറക്കുമതി ചെയ്യുന്നത് നിയന്ത്രിച്ചതോടെ മലേഷ്യയുടെ സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത തിരിച്ചടി. ജനങ്ങൾ സർക്കാരിനെതിരെ തിരിഞ്ഞതോടെ മലേഷ്യയിൽ പ്രതിസന്ധി ഗുരുതരമാവുകയാണ്. ഇതിനിടെ പാമോയിൽ ഇറക്കുമതിക്ക് ഇന്ത്യ ഏർപ്പെടുത്തിയ നിയന്ത്രണം താൽക്കാലികം മാത്രമെന്ന് മലേഷ്യ പ്രസ്താവിച്ചതും ഏറെ ശ്രദ്ധേയമാവുകയാണ്. അതേസമയം, ഇന്ത്യയുടെ പിന്മാറ്റത്തോടെ തിരിച്ചടി നേരിട്ട മലേഷ്യയ്ക്ക് കൈത്താങ്ങുമായി പാകിസ്താൻ എത്തിയിരിക്കുകയാണ്. മലേഷ്യയിൽ നിന്നും പാമോയിൽ ഇറക്കുമതി ചെയ്യുമെന്ന് പാകിസ്താൻ അറിയിച്ചു.

ഇന്ത്യയുമായുളള പ്രശ്‌നങ്ങൾ സൗഹൃദപരമായി പരിഹരിക്കപ്പെടുമെന്ന്, ഇന്ത്യയുടെ പാമോയിൽ ഇറക്കുമതി നിരോധനം മലേഷ്യയിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയതോടെ മലേഷ്യൻ സർക്കാർ ആവർത്തിക്കുകയാണ്. സമ്പദ്‌വ്യവസ്ഥയിൽ ഇന്ത്യൻ നിലപാട് വലിയ ആഘാതം സൃഷ്ടിക്കുമെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ മാസമാണ് ഇന്ത്യ മലേഷ്യയിൽ നിന്ന് പാമോയിൽ ഇറക്കുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. മലേഷ്യയിൽ നിന്നും പാമോയിൽ ഇറക്കുമതി ചെയ്യുന്നതിൽ നിന്ന് മാറി നിൽക്കണമെന്ന് ഇന്ത്യ ഇറക്കുമതിക്കാർക്ക് നിർദേശം നൽകിയിരുന്നു.

കാശ്മീർ, സിഎഎ തുടങ്ങിയ വിഷയങ്ങളിൽ മലേഷ്യൻ സർക്കാർ എടുത്ത നിലപാടുകളാണ് ഇന്ത്യ ഇറക്കുമതി നിരോധനത്തിലേക്ക് പോകാൻ കാരണം. എന്നാൽ, ഈ വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങൾക്ക് ഇന്ത്യ തയ്യാറായിട്ടില്ല.

Exit mobile version