കൊറോണ വൈറസ് ബാധയെ നേരിടാന്‍ ചൈനയ്ക്ക് 103 കോടി രൂപ സംഭാവന നല്‍കി ജാക് മാ

ബെയ്ജിങ്: ചൈനയില്‍ കൊറോണ വൈറസ് വ്യാപകമായി പടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ചൈനയ്ക്ക് ധനസഹായവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ചൈനയിലെ ഏറ്റവും വലിയ ധനികനായ ജാക് മാ. വൈറസ് ബാധയെ നേരിടുന്നതിനായി 4.5 ദശലക്ഷം ഡോളര്‍ അതായത് ഏകദേശം 103 കോടി രൂപയാണ് അദ്ദേഹം സംഭാവന നല്‍കിയിരിക്കുന്നത്.

‘മനുഷ്യനും രോഗവും തമ്മിലുള്ള ഈ പോരാട്ടം ഒരു ദീര്‍ഘയാത്രയാണെന്ന് അറിയാം. ഈ തുക രോഗത്തെ നേരിടാനുതകുന്ന വൈദ്യ ഗവേഷണങ്ങള്‍ക്കും രോഗപ്രതിരോധത്തിന് കരുത്തേകട്ടെ’ എന്നുമാണ് ജാക് മായുടെ ഉടമസ്ഥതയിലുള്ള ആലിബാബ ഗ്രൂപ്പിന്റെ ജീവകാരുണ്യ പ്രവര്‍ത്തന വിഭാഗം ട്വീറ്റ് ചെയ്തിരിക്കുന്നത്.

ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് ഇതുവരെ 177 പേരാണ് മരിച്ചത്. ഏഴായിരത്തിലധികം ആളുകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ മരണസംഖ്യ ഇനിയും വര്‍ധിക്കാനാണ് സാധ്യത.

Exit mobile version