ഇറാന്‍ മിസൈലാക്രമണം; 34 സൈനികര്‍ക്ക് തലച്ചോറിന് പരിക്കേറ്റെന്ന് വെളിപ്പെടുത്തി അമേരിക്ക

വാഷിങ്ടണ്‍: ഇറാന്‍ സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ വധത്തിന് പിന്നാലെ ഇറാഖിലെ വ്യോമതാവളത്തിന് നേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ തങ്ങളുടെ 34 സൈനികര്‍ക്ക് തലച്ചോറിന് പരിക്കേറ്റതായി അമേരിക്കയുടെ വെളിപ്പെടുത്തല്‍. ഇറാന്‍ ആക്രമണത്തില്‍ സൈനികര്‍ക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ അറിയിച്ചിരുന്നു.

ട്രംപിന്റെ അവകാശവാദങ്ങള്‍ നിരാകരിക്കുന്നതാണ് പെന്റഗണിന്റെ വെളിപ്പെടുത്തല്‍. പരിക്കേറ്റവരില്‍ പകുതി പേര്‍ പരിക്കില്‍ നിന്ന് മോചിതരായിട്ടുണ്ടെന്നും പെന്റഗണ്‍ വ്യക്തമാക്കി. പരിക്കേറ്റവരില്‍ 17 പേര്‍ ജര്‍മനിയില്‍ ചികിത്സലായിരുന്നു. ഇതില്‍ എട്ട് പേര്‍ അമേരിക്കയില്‍ തിരിച്ചെത്തിയിട്ടുണ്ടെന്നും അറിയിച്ചു.

ഒമ്പത് പേര്‍ ജര്‍മനിയില്‍ തന്നെ തുടരുകയാണ്. ഈ മാസം എട്ടിനാണ് ഇറാഖിലെ ഐന്‍-അല്‍ അസദ് വ്യോമതാവളത്തിന് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തിയത്. തങ്ങള്‍ക്ക് കാര്യമായ നഷ്ടമൊന്നും സംഭവിച്ചിട്ടില്ലെന്നായിരുന്നു ട്രംപിന്റെ വാദം.

Exit mobile version