സെന്റിനല്‍ ദ്വീപിലെത്തുന്നതിന് മുമ്പ് അവന്‍ കേരളത്തിലും കാലുകുത്തി..! ബ്ലാസ്റ്റേഴ്‌സിനെ വാനോളം പുകഴ്ത്തി; മരിക്കുന്നതിന് മുമ്പ് കേരളത്തിലെ സൗന്ദര്യത്തെ ആസ്വദിക്കണം; കൊല്ലപ്പെട്ട യുഎസ് പൗരന്‍ ജോണ്‍ അലന്‍ ചൗ

പോര്‍ട്ട് ബ്ലെയര്‍: ആളെ കൊല്ലുന്ന സെന്റിനല്‍ ദ്വീപില്‍ ഗോത്രവര്‍ഗ്ഗക്കാരുടെ അമ്പേറ്റ് കൊല്ലപ്പെട്ട യുഎസ് പൗരന്‍ ജോണ്‍ അലന്‍ ചൗവിന്റെ വിവരങ്ങള്‍ പുറത്ത്. മതപ്രബോധനത്തെപോലെ യാത്രകളും ഫുട്‌ബോളും അലന് ഇഷ്ടമായിരുന്നു. കേരളമണ്ണിലും അലന്‍ എത്തിയിരുന്നു.

വാഗമണ്ണ്, ആലപ്പുഴ, മാത്രമല്ല കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം കാണാന്‍ കൊച്ചിയിലും അലന്‍ എത്തിയിരുന്നു. ഇയാളുടെ സമൂഹമാധ്യമങ്ങളിലെ ചിത്രങ്ങളാണ് ഇത് സംബന്ധിച്ച് നിര്‍ണായകമായ വിവരങ്ങള്‍ നല്‍കുന്നത്. വാഗമണ്ണിന്റെ സൗന്ദര്യത്തെ കുറിച്ച് ജീവിതം ഈ മേഘങ്ങളെ പോലെയാണെന്നും അവ ആപേക്ഷികമാണെന്നും ജോണ്‍ എഴുതി. ഇപ്പോള്‍ കാണുന്നവയല്ല പിന്നീട് നിങ്ങള്‍ക്ക് മുമ്പില്‍ എത്തുന്നതും. ഈ നിമിഷം മരിക്കാന്‍ നിങ്ങള്‍ തയ്യാറാല്ലെങ്കില്‍ നാളെ എങ്ങനെ നിങ്ങള്‍ക്ക് മരണത്തെ പുല്‍കാനാകും ഇന്‍സ്റ്റഗ്രാമില്‍ ജോണ്‍ എഴുതി. നാളെയുണ്ടോയെന്ന കാര്യം പോലും നമുക്ക് അറിവില്ലാത്തതല്ലേയെന്നും ജോണ്‍ കുറിച്ചു.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം കാണാന്‍ അലന്‍ കൊച്ചിയില്‍ എത്തിയിരുന്നു. ഈ തണുപ്പന്‍ മത്സരത്തിനും കാണികളുടെ അത്ഭുതകരമായ പിന്തുണ ലഭിക്കുന്നത് തന്നെ അമ്പരപ്പിച്ചുവെന്നും നിലവാരമില്ലാത്തതാണ് മത്സരമെന്നും ഫുട്‌ബോള്‍ പരീശീലകന് കൂടിയായ ജോണ്‍ കുറിച്ചു. കേരളത്തിലെ കായല്‍ത്തീരങ്ങളുടെ ഭംഗിയെ കുറിച്ചും ഹൗസ് ബോട്ടിലെ അനുഭവങ്ങളെ കുറിച്ചും അലന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു.

പുറംലോകവുമായി ബന്ധമില്ലാത്ത ഇവര്‍ കാടിനെയും കടലിനെയും ആശ്രയിച്ചാണ് ജീവിക്കുന്നത്. പുറത്തുനിന്നുള്ള സന്ദര്‍ശകരെ ഇവര്‍ അമ്പെയ്ത് പ്രതിരോധിക്കും. പുറത്തുനിന്നുള്ളവര്‍ ദ്വീപില്‍ പ്രവേശിക്കരുതെന്ന് ഇന്ത്യന്‍ നിയമവും വിലക്കുന്നു. പതിനെട്ടാം നൂറ്റാണ്ടില്‍ ബ്രിട്ടീഷുകാര്‍ സെന്റിനെല്‍ ഉള്‍പ്പെടുന്ന ദ്വീപുസമൂഹത്തെ കോളനിവത്ക്കരിക്കാന്‍ ശ്രമിക്കുമ്പോള്‍ 8000 പേരോളം ഇവിടെയുണ്ടായിരുന്നു എന്ന് പറയപ്പെടുന്നു. ദീര്‍ഘനാളായുള്ള ഏകാന്തവാസത്തെത്തുടര്‍ന്ന് ഇവരുടെ പ്രതിരോധശക്തി ക്ഷയിച്ചു. അസുഖങ്ങള്‍ക്കും അണുക്കള്‍ക്കുമെല്ലാം എളുപ്പം കീഴടങ്ങാനുള്ള സാധ്യതയുണ്ട്.

Exit mobile version