സര്‍ജറിക്ക് ശേഷം അവള്‍ ശയ്യയിലാണ്..! കാട്ടുതീ പടര്‍ന്ന് പിടിച്ചു, രക്ഷിക്കാന്‍ വന്ന ദൈവദൂതനോട് റേച്ചല്‍ പറഞ്ഞു; ദയവു ചെയ്ത് കുട്ടിയെയുമെടുത്ത് രക്ഷപ്പെടൂ, എന്റെ കാര്യം നോക്കേണ്ട

പാരഡൈസ്: ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയാണ് കാലിഫോര്‍ണിയയില്‍. അവിടെ നിന്നും ഓരോ മരണ വാര്‍ത്തകള്‍ വരുമ്പോഴും സഹിക്കുന്നില്ല. എന്നാല്‍ ഇപ്പോള്‍ കണ്ണുനനയിപ്പിക്കുന്ന കരളലിയിപ്പിക്കുന്ന വാര്‍ത്തയാണ് വന്നത്. കാട്ടുതീയില്‍ പെട്ട 35കാരിക്ക് രക്ഷിക്കാനെത്തിയ മനുഷ്യനോട് ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ, ദയവു ചെയ്ത് കുട്ടിയെയുമെടുത്ത് രക്ഷപ്പെടൂ. എന്റെ കാര്യം നോക്കേണ്ട.

റേച്ചല്‍ സാന്‍ഡേഴ്‌സ് എന്ന യുവതി ഫെതര്‍ റിവര്‍ ആശുപത്രിയില്‍ തന്റെ പൊന്നോമനയ്ക്ക് ജന്മം നല്‍കി അധികം ആയിട്ടില്ലായിരുന്നു. ശസ്ത്രക്രിയയുടെ വേദനയില്‍ നിന്ന് അവര്‍ പൂര്‍ണ്ണമുക്തയാകുന്നതിനുമ്പാണ് കാട്ടുതീ പടരുന്നതും ആശുപത്രി ദ്രുതഗതിയില്‍ ഒഴിപ്പിക്കല്‍ നടന്നതും.

എന്നാല്‍ തന്നെ രക്ഷപ്പെടുത്താനെത്തിയ ആള്‍ക്കൊപ്പം സുരക്ഷിതത്വത്തിലേക്കു പോകുമ്പോഴാണ് അഗ്നി വീണ്ടും പിന്തുടര്‍ന്നത്. മറ്റൊരു ഗതിയുമില്ലെങ്കില്‍ തന്നെ ഉപേക്ഷിച്ച് കുട്ടിയുമായി രക്ഷപ്പെടാന്‍ റേച്ചല്‍ രക്ഷകനോട് ആവശ്യപ്പെട്ടത്.

നവംബര്‍ 8 ന് രാവിലെ ഏഴരയോടെയാണ് പരിഭ്രാന്തരായ നഴ്‌സുമാര്‍ പ്രസവ ശസ്ത്രക്രിയയെത്തുടര്‍ന്നു വിശ്രമിക്കുന്ന റേച്ചല്‍ സാന്‍ഡേഴ്‌സിനോട് കാട്ടുതീയെകുറിച്ചു പറയുന്നത്. മുഴുവന്‍പേരെയും ആശുപത്രിയില്‍നിന്ന് ഒഴിപ്പിക്കുകയാണെന്നും അവര്‍ പറഞ്ഞു. മണിക്കൂറുകള്‍ക്കുള്ളിലാണ് തീ പാരഡൈസ് എന്ന നഗരത്തെ ചുട്ടുചാമ്പലാക്കിയത്. അടിയന്തര സാഹചര്യത്തെത്തുടര്‍ന്ന് ആശുപത്രി ജീവനക്കാര്‍ അവരുടെ കാറുകളിലാണ് പല രോഗികളെയും രക്ഷപ്പെടുത്തിയത്.

എന്നാല്‍ ശരീരത്തിലെ മുറിവ് തന്ന വേദന മറന്ന് കുഞ്ഞിന് വേണ്ടി അവര്‍ നടക്കാന്‍ ശ്രമിച്ചു സാധിച്ചില്ല. അവരെ വീല്‍ച്ചെയറില്‍ ഇരുത്തി ആശുപത്രിജീവനക്കാരനായ ഡേവിഡിന്റെ കാറിലേക്കു മാറ്റി. നവജാതശിശു അപ്പോഴും ഒന്നുമറിയാതെ അമ്മയുടെ മടിയില്‍ ഉറങ്ങിക്കിടന്നിരുന്നു. അതിസാഹസികമായിരുന്നു റേച്ചലിന്റെയും കുട്ടിയുടെയും രക്ഷപ്പെടല്‍. ആളിപ്പടരുന്ന അഗ്‌നിനാളങ്ങള്‍ക്കിടയിലൂടെയാണ് ഡേവിഡ് കാറോടിച്ചത്.

കാര്‍ തീഗോളത്തെ കടന്നുപോകുമെന്ന് ഉറപ്പില്ലാത്ത സമയത്ത് പലരും കാറുകളില്‍നിന്ന് ഇറങ്ങി ഓടിയാണു രക്ഷപ്പെട്ടത്. അപ്പോഴാണ് തന്നെ ഉപേക്ഷിച്ച് കുട്ടിയുമായി രക്ഷപ്പെടാന്‍ റേച്ചല്‍ ഡേവിഡിനോട് അഭ്യര്‍ത്ഥിച്ചത്. റേച്ചലിന്റെ ഭര്‍ത്താവ് ക്രിസും മൂത്ത രണ്ടുകുട്ടികളും അപ്പോഴേക്കും സുരക്ഷിത സ്ഥാനത്തേക്ക് മാറിയിരുന്നു. അവരുടെ വീട് പൂര്‍ണമായും കാട്ടുതീയില്‍ തകര്‍ന്നടിഞ്ഞു. കലിഫോര്‍ണിയയിലെ മറ്റൊരു ഭാഗത്തെ ആശുപത്രയിലേക്ക് പിന്നീട് റേച്ചലിനെ മാറ്റി.

കാട്ടുതീയില്‍ 79 പേര്‍ കൊല്ലപ്പെട്ടു. എഴുന്നോറോളം പെരെ കാണാനില്ല. ഞാന്‍ വല്ലാതെ പേടിച്ചുപോയി. ഈ തീപിടുത്തത്തില്‍നിന്നു രക്ഷപ്പെടാന്‍ കഴിയുമെന്ന് എനിക്ക് ഒരു ഉറപ്പുമുണ്ടായിരുന്നില്ല. മരണം മുന്നില്‍ക്കണ്ട നിമിഷങ്ങള്‍ രക്ഷപ്പെട്ട നിമിഷത്തെക്കുറിച്ച് റേച്ചല്‍ പിന്നീടു പറഞ്ഞു.

Exit mobile version