മിസ് യൂണിവേഴ്‌സ് കിരീടം ചൂടി ദക്ഷിണാഫ്രിക്കന്‍ സുന്ദരി സോസിബിനി ടുന്‍സി

മിസ് യൂണിവേഴ്‌സ് 2019 കിരീടം സ്വന്തമാക്കി സോസിബിനി ടുന്‍സി. ദക്ഷിണാഫ്രിക്കയിലെ സോലോ സ്വദേശിനിയാണ് സോസിബിനി. ഡിസംബര്‍ 8 ന് അറ്റ്‌ലാന്റയിലെ ജോര്‍ജിയയില്‍ വെച്ച് നടന്ന മത്സരത്തിലാണ് സോസിബിനി സുന്ദരിപ്പട്ടം ചൂടിയത്.

സ്വിം സ്യൂട്ട്, ഈവനിംഗ് ഗൗണ്‍, ചോദ്യോത്തരം എന്നീ മൂന്ന് റൗണ്ടുകളായിരുന്നു മത്സരത്തിനുണ്ടായിരുന്നത്. സുന്ദരിപ്പട്ടവുമായി ബന്ധപ്പെട്ട് ടുന്‍സി നല്‍കിയ ഉത്തരങ്ങളാണ് ഇവരെ കിരീടാവകാശിയാക്കിയത്.കഴിഞ്ഞ വര്‍ഷത്തെ മിസ് യൂണിവേഴ്‌സ് കാട്രിയോണ ഗ്രേ ആണ് ടുന്‍സിയയെ കീരീടം അണിയിപ്പിച്ചത്.

ലോകത്തിലെ ഏറ്റവും കരുത്തരായവര്‍ സ്ത്രീകളാണെന്നും യുവതലമുറയിലെ പെണ്‍കുട്ടികളിലും സ്ത്രീകളിലും നേതൃപാടവം വളരെ കുറഞ്ഞിരിക്കുന്നതായി കാണുന്നുവെന്നും തങ്ങള്‍ അത് ആഗ്രഹിക്കാത്തതുകൊണ്ടല്ല, മറിച്ച് സമൂഹം സ്ത്രീകള്‍ അങ്ങനെയായിരിക്കണം എന്ന് അടയാളപ്പെടുത്തിയതുകൊണ്ടാണെന്നും ചോദ്യോത്തരവേളയ്ക്കിടെ സോസിബിനി ടുന്‍സി പറഞ്ഞു. സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി സജീവമായി പ്രവര്‍ത്തിക്കുന്ന വ്യക്തി കൂടിയാണ് സോസിബിനി.

Exit mobile version