തൊട്ടിലില്‍ കിടന്ന് ഉറങ്ങുന്ന കുഞ്ഞിന്റെ മുഖത്ത് വളര്‍ത്തുപൂച്ച കയറിയിരുന്നു; ശ്വാസം കിട്ടാതെ കുരുന്നിന് ദാരുണാന്ത്യം

രണ്ട് വളര്‍ത്തുപൂച്ചകളാണ് വീട്ടില്‍ ഉണ്ടായിരുന്നത്.

ഉക്രൈന്‍: തൊട്ടിലില്‍ കിടന്ന് ഉറങ്ങുന്ന കുട്ടിയുടെ മുഖത്ത് വളര്‍ത്തുപൂച്ച കയറിയിരുന്ന് 9 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. അലക്‌സാണ്ട്ര എന്ന പെണ്‍കുഞ്ഞാണ് മരിച്ചത്. ഉക്രൈനിലാണ് അതിദാരുണമായ സംഭവം നടന്നത്. കുഞ്ഞിനെ ഉറക്കി കെടുത്തിയ ശേഷം അടുക്കളയില്‍ ജോലി ചെയ്യവെയാണ് ഉറങ്ങി കിടന്ന കുഞ്ഞിന്റെ മുഖത്ത് പൂച്ച കയറിയിരുന്നത്.

രണ്ട് വളര്‍ത്തുപൂച്ചകളാണ് വീട്ടില്‍ ഉണ്ടായിരുന്നത്. അതിലൊരു പൂച്ചയാണ് കുഞ്ഞ് കിടക്കുന്ന തൊട്ടിലിലേക്ക് ചാടികയറിയത്. ഉറങ്ങിക്കിടക്കുന്ന കുട്ടിയുടെ മുഖത്ത് കയറി കിടന്ന പൂച്ചയും ഉറങ്ങി. കുറച്ച് സമയത്തിന് ശേഷം കുഞ്ഞിനെ നോക്കാനെത്തിയ അമ്മ കണ്ടത് പൂച്ചയുടെ ശരീരത്തിനു താഴെ അനക്കമില്ലാതെ കിടന്ന കുരുന്നിനെയാണ്.

കുട്ടിയെ ഉണര്‍ത്താന്‍ ശ്രമം നടത്തിയെങ്കിലും കുഞ്ഞിന് ശ്വാസമില്ലെന്ന് മനസിലായി. ഉടനെ ഇവര്‍ പാരാമെഡിക്‌സില്‍ വിളിച്ച് വിവരമറിയിച്ചു. അവരെത്തി 40 മിനിറ്റുകളോളം രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും കുഞ്ഞ് മരണപ്പെട്ടു.

Exit mobile version