യാത്രയ്ക്കും ജീവിക്കാനും തൊഴില്‍ ചെയ്യാനും മികച്ചരാജ്യം സിംഗപ്പൂര്‍ തന്നെ! പിന്തള്ളിയത് ഈ രാജ്യങ്ങളെ…

കൂടുതല്‍ വരുമാനം ലഭിക്കുന്നതില്‍ ഒന്നാം സ്ഥാനത്തുള്ള രാജ്യം സ്വിറ്റ്സര്‍ലാന്‍ഡ് ആണെങ്കിലും

സിംഗപ്പൂര്‍ സിറ്റി: യാത്ര പോകാനും തൊഴില്‍ ചെയ്യാനും ആനന്ദകരമായി ജീവിക്കാനും ലോകത്തെ ഏറ്റവും മികച്ച രാജ്യമായി സിംഗപ്പൂരിനെ വീണ്ടും തെരഞ്ഞെടുത്തു. ഇത് നാലാം തവണയാണ് സിംഗപ്പൂര്‍ ഈ നേട്ടം കൈവരിക്കുന്നത്. ന്യൂസിലന്‍ഡ്, ജര്‍മ്മനി, കാനഡ എന്നീ രാജ്യങ്ങളെ പിന്തള്ളിയാണ് സിംഗപ്പൂര്‍ സ്ഥാനം നിലനിര്‍ത്തിയത്.

പ്രവാസികള്‍ക്ക് ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്നതില്‍ ഒന്നാം സ്ഥാനത്തുള്ള രാജ്യം സ്വിറ്റ്സര്‍ലാന്‍ഡ് ആണെങ്കിലും കുട്ടികളെ വളര്‍ത്തല്‍ ഉള്‍പ്പടെയുള്ളവ ജീവിത ചെലവ് കൂടുതലായതിനാല്‍ സ്വിറ്റ്സര്‍ലാന്‍ഡിന്റെ സ്ഥാനം എട്ടാമതായി പിന്തള്ളപ്പെട്ടു.

സ്വിറ്റ്സര്‍ലാന്‍ഡ് കഴിഞ്ഞാല്‍ അമേരിക്കയും ഹോങ്കോങ്ങുമാണ് പ്രവാസികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട രാജ്യങ്ങള്‍. 21,000 ഡോളറാണ് വിവിധ തൊഴില്‍ മേഖലകളിലുള്ള പ്രവാസികള്‍ക്ക് ലഭിക്കുന്ന ശരാശരി വരുമാനം. എച്ച്എസ്ബിസി നടത്തിയ സര്‍വ്വേയുടെ അടിസ്ഥാനത്തിലാണ് രാജ്യങ്ങളുടെ പട്ടിക പുറത്തു വിട്ടത്. 22,318 പേരെ സാംപിളായി തിരഞ്ഞെടുത്താണ് സര്‍വേ നടത്തിയത്.

സ്വിറ്റ്സര്‍ലാന്‍ഡില്‍ പ്രവാസിയുടെ ഒരു വര്‍ഷത്തെ ശമ്പളം ഏകദേശം 203,000 ഡോളറാണ്. ഇത് ആഗോള ശരാശരിയുടെ രണ്ടിരട്ടി വരും. 22,318 പേരില്‍ 45 ശതമാനം പ്രവാസികളും തങ്ങളുടെ ജോലി ഉയര്‍ന്ന വരുമാനമുള്ള രാജ്യത്തേക്ക് പറിച്ച് നടുന്നതോടെ ശമ്പളത്തില്‍ ഇരട്ടി വര്‍ധനയുണ്ടാകുമെന്ന് വ്യക്തമാക്കി. 28 ശതമാനം പേര്‍ സ്ഥാനകയറ്റത്തിനായി രാജ്യം മാറിയതായും സര്‍വ്വേയില്‍ വെളിപ്പെടുത്തി. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ലിംഗസമത്വം ഉള്ള രാജ്യം സ്വീഡന്‍ ആണ്.

Exit mobile version