വളര്‍ത്തുനായ നക്കിയതിനു പിന്നാലെ അണുബാധ; ഉടമയ്ക്ക് ദാരുണാന്ത്യം

വളര്‍ത്തുനായ നക്കിയപ്പോള്‍ അതിലൂടെ 'കാപ്നോസൈറ്റോഫാഗ കാനിമോര്‍സസ്' എന്നയിനത്തില്‍പ്പെടുന്ന ബാക്ടീരിയ തുപ്പിലിലൂടെ ഉടമയുടെ ശരീരത്തില്‍ കലരുകയും ഉടമ മരണപ്പെടുകയുമായിരുന്നു.

വളര്‍ത്തുനായയില്‍ നിന്ന് പകര്‍ന്ന ബാക്ടീരിയമൂലം ഉടമസ്ഥന്‍ മരിച്ചു. വളര്‍ത്തുനായ നക്കിയപ്പോള്‍ അതിലൂടെ ‘കാപ്നോസൈറ്റോഫാഗ കാനിമോര്‍സസ്’ എന്നയിനത്തില്‍പ്പെടുന്ന ബാക്ടീരിയ തുപ്പിലിലൂടെ ഉടമയുടെ ശരീരത്തില്‍ കലരുകയും ഉടമ മരണപ്പെടുകയുമായിരുന്നു.

പനിയുടെ ലക്ഷണങ്ങളുമായാണ് ആദ്യം ഉടമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കടുത്ത ശരീരവേദനയും അദ്ദേഹത്തിന് ഉണ്ടായിരുന്നു. പിന്നീട് മുഖത്ത് ചെറിയ കുരുക്കള്‍ പൊങ്ങിത്തുടങ്ങി. തുടര്‍ന്ന് ശ്വാസതടസം നേരിട്ടുകൊണ്ടിരുന്നു. പതിയെ ആന്തരീകാവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിലയ്ക്കുകയും ഉടമ മരണത്തിന് കീഴടങ്ങുകയായിരുന്നു.

മൃഗങ്ങളുടെ തുപ്പലില്‍ കാണപ്പെടുന്ന ബാക്ടീരിയയാണ് ഈ കേസിലെ വില്ലന്‍. ഇത് കടിയിലൂടെയോ നക്കുന്നതിലൂടെയോ മാന്തലിലൂടെയോ ഒക്കെ മനുഷ്യശരീരത്തിലെത്തിയേക്കാം. എന്നാല്‍ 28 മുതല്‍ 31 ശതമാനം വരെയുള്ള കേസുകളില്‍ മാത്രമേ അപകടം പിടിച്ച ആരോഗ്യപ്രശ്നങ്ങളിലേക്ക് ഇത് മനുഷ്യനെ എത്തിക്കാറുള്ളൂവെന്ന് റിപ്പോര്‍ട്ട്.

അപൂര്‍വ്വമായ കേസിനെക്കുറിച്ച് ‘യൂറോപ്യന്‍ ജേണല്‍ ഓഫ് കേസ് റിപ്പോര്‍ട്ട്സ് ഇന്‍ ഇന്റേണല്‍ മെഡിസിന്‍’ ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Exit mobile version