‘ബാഗ്ദാദിയെ ഇല്ലാതാക്കിയതില്‍ നിങ്ങള്‍ അധികം സന്തോഷിക്കേണ്ട, യൂറോപ്പിന്റെയും മധ്യ ആഫ്രിക്കയുടെയും പടിവാതിലില്‍ എത്തിയിരിക്കുകയാണ് ഐഎസ്’; അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കി ബാഗ്ദാദിയുടെ പിന്‍ഗാമി

റെക്കോര്‍ഡ് ചെയ്ത വീഡിയോയിലൂടെ ആണ് ഐഎസ് തലവന്‍ ഭീഷണി മുഴക്കിയിരിക്കുന്നത്

ഡമാസ്‌കസ്: ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ കൊലപ്പെടുത്തിയതില്‍ അധികം സന്തോഷിക്കേണ്ടെന്ന് അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കി ബാഗ്ദാദിയുടെ പിന്‍ഗാമിയും ഐഎസിന്റെ പുതിയ തലവന്‍ അബു ഇബ്രാഹിം ഹാഷ്മി അല്‍ ഖുറേഷി. റെക്കോര്‍ഡ് ചെയ്ത വീഡിയോയിലൂടെ ആണ് ഐഎസ് തലവന്‍ ഭീഷണി മുഴക്കിയിരിക്കുന്നത്.

അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ കൊലപ്പെടുത്തിയതില്‍ നിങ്ങള്‍ അധികം സന്തോഷിക്കേണ്ട കാര്യമില്ല. ഒരു രാജ്യത്തിന്റെ പരിഹാസപാത്രം ആകുന്നത് എങ്ങനെയാണെന്ന് നിങ്ങള്‍ കാണുന്നില്ല. ഉറങ്ങുമ്പോഴും ഉണരുമ്പോഴും വ്യത്യസ്ത അഭിപ്രായമുള്ള കിറുക്കനായ ഒരു കിളവന്‍ ഭരിക്കപ്പെടാനാണ് നിങ്ങളുടെ വിധി. യൂറോപ്പിന്റെയും മധ്യ ആഫ്രിക്കയുടെയും പടിവാതില്‍ എത്തി നില്‍ക്കുകയാണ് ഐഎസ് എന്ന യാഥാര്‍ഥ്യം നിങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല’ എന്നാണ് ഐഎസിന്റെ പുതിയ തലവന്‍ അബു ഇബ്രാഹിം ഹാഷ്മി അല്‍ ഖുറേസന്ദേശത്തില്‍ പറഞ്ഞത്.

കഴിഞ്ഞ ഞായറാഴ്ചയാണ് വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ യുഎസ് കമാന്‍ഡോ ആക്രമണത്തിനിടെ ബാഗ്ദാദി സ്വയം പൊട്ടിത്തെറിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്ഥിരീകരിച്ചത്. അല്‍ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ലാദന്റെ മൃതദേഹം അടക്കിയ അതേ രീതിയില്‍ തന്നെയാണ് അല്‍ ബാഗ്ദാദിയുടെ മൃതശരീരവും കടലില്‍ മറവുചെയ്തെന്നാണ് യുഎസ് സൈന്യം അറിയിച്ചത്.

Exit mobile version