നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നു വീണു

അപകടത്തില്‍ മൂന്നു പേരെ കാണാതായി.

വാഷിംഗ്ടണ്‍: നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു. അപകടത്തില്‍ പതിനെട്ടോളം പേര്‍ക്ക് പരിക്കേറ്റു. അമേരിക്കയിലെ ന്യൂ ഓര്‍ലിയനിലാണ് അപകടം നടന്നത്. ഹാര്‍ഡ് റോക്ക് ഹോട്ടലിന്റെ മുകള്‍ നിലയാണ് തകര്‍ന്ന് വീണത്. അപകടത്തില്‍ മൂന്നു പേരെ കാണാതായി.

ഇവര്‍ക്കായുള്ള തെരച്ചില്‍ നടന്നു വരികയാണ്. കെട്ടിടത്തിന്റെ മറ്റുനിലകള്‍ തകര്‍ന്നുവീഴാനുള്ള സാധ്യത കണക്കിലെടുത്ത് സമീപപ്രദേശത്ത് നിന്നും ആളുകളെ നീക്കിയതായി അധികൃതര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. തകര്‍ന്ന കെട്ടിടത്തിന്റെ അടിയില്‍ ആളുകള്‍ ഇനിയും കുടുങ്ങി കിടക്കുന്നുണ്ടോ എന്ന കാര്യത്തിലും വ്യക്തതയില്ല.

Exit mobile version