എനിക്ക് ഗ്രേറ്റയുടെ പ്രസംഗത്തോട് മറ്റുള്ളവരെപ്പോലെ യോജിക്കാന്‍ ആവില്ല; പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റക്കെതിരെ കടുത്ത വിമര്‍ശനവുമായി വ്ളാഡിമര്‍ പുടിന്‍

മോസ്‌കോ: കാലവര്‍ഷവ്യതിയാനത്തിനെതിരെ പോരാടുന്ന ഗ്രേറ്റ തുന്‍ ബര്‍ഗിനെ വിമര്‍ശിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍. കാര്യവിവരമില്ലാതെയാണ് ഗ്രേറ്റ സംസാരിക്കുന്നതെന്നും യാതൊരു ബോധമില്ലെന്നും പുടിന്‍ പ്രതികരിച്ചു. മോസ്‌കോയില്‍ സംഘടിപ്പിച്ച ഒരു എനര്‍ജി ഫോറത്തിലാണ് പുടിന്‍ ഗ്രേറ്റയ്ക്കെതിരെ രംഗത്തെത്തിയത്.

കാലാവസ്ഥാ വ്യതിയാനത്തെ പറ്റി പതിനാറുകാരിയായ ഗ്രേറ്റ തുന്‍ബര്‍ഗിന്‍ നടത്തിയ
പ്രസംഗത്തോട് മറ്റുള്ളവരെപ്പോലെ എനിക്ക് അനുകൂലിക്കാനാകില്ലെന്ന് പുടിന്‍ പറഞ്ഞു.
ഗ്രേറ്റക്ക് പറഞ്ഞ് കൊടുക്കാത്ത നിരവധി കാര്യങ്ങള്‍ ഉണ്ട്, ലോകം എന്ന് പറയുന്നത്
സങ്കീര്‍ണവും വ്യത്യസ്തവുമാണ് ഇതൊന്നും ഗ്രേറ്റ മനസിലാക്കുന്നില്ലെന്നും
പുടിന്‍ വിമര്‍ശിച്ചു.

ചെറുപ്പക്കാര്‍ പാരിസ്ഥിതിക പ്രശ്നങ്ങളിലേക്ക് ശ്രദ്ധ നല്‍കുന്നത് തീര്‍ച്ചയായും പിന്തുണക്കണം. എന്നാല്‍ സ്വന്തം താല്‍പര്യങ്ങള്‍ക്കായി മറ്റുള്ളവരെ ഉപയോഗിക്കുകയാണെങ്കില്‍ അത് മനസി ലാക്കി തിരുത്തുകയാണ് വേണ്ടതെന്നും പുച്ചിന്‍ കൂട്ടിച്ചേര്‍ത്തു.

പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രേറ്റാ തുന്‍ബെര്‍ഗ് യുഎന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ നടത്തിയ പ്രസംഗം ഏറെ ചര്‍ച്ചയായിരുന്നു. കാലാവസ്ഥാ പ്രശ്നങ്ങള്‍ക്കും ആഗോള താപനത്തിനുമെതിരെ സമര രംഗത്ത് സജീവമായ ഗ്രേറ്റയുടെ പ്രസംഗം ശേഷം ‘ഹൗ ഡേര്‍ യു’ എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രന്റിങ്ങാണ്. എന്നാല്‍ ഗ്രേറ്റയുടെ പ്രസംഗത്തെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

Exit mobile version