ഇറ്റലിയിലെ മൊദേനയില്‍നിന്ന് കണ്ടെത്തിയ രണ്ട് പുരാതന അസ്ഥികൂടങ്ങള്‍ പുരുഷന്മാരുടേതെന്ന് സ്ഥിരീകരണം

റോം: ഇറ്റലിയില്‍ സംശയാസ്പദപരമായ നിലയില്‍ കണ്ടെത്തിയ അസ്ഥികൂടം പുരുഷന്മാരുടേതെന്ന് സ്ഥിരീകരണം. ഇറ്റലിയിലെ വടക്കന്നഗരമായ മൊദേനയില്‍ നിന്ന് കണ്ടെത്തിയ”ലവേഴ്‌സ് ഓഫ് മോദേന” എന്ന പേരില്‍ അറിയപ്പെട്ടിരുന്ന രണ്ട് പുരാതന അസ്ഥികൂടങ്ങള്‍ നേരത്തെ സ്ത്രീയുടെയും പുരുഷന്റെയും എന്നായിരുന്നു കരുതിയത്. എന്നാല്‍ കൈകോര്‍ത്ത് കിടക്കുന്ന അസ്ഥികൂടങ്ങള്‍ പുരുഷന്മാരുടേതെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് ഇപ്പോള്‍.

2009ല്‍ വടക്കന്‍ നഗരമായ മൊദേനയില്‍ നിന്നാണ് ഈ രണ്ട് അസ്ഥികൂടങ്ങള്‍ കണ്ടെത്തിയത്.
ഇവ നാലാം നൂറ്റാണ്ടിനും ആറാം നൂറ്റാണ്ടിനും ഇടയിലേതെന്നാണ് കരുതപ്പെടുന്നത്.

നല്ല പഴക്കം ഉള്ളതിനാല്‍ അസ്ഥികൂടങ്ങള്‍ പുരുഷന്റെതാണോ സ്ത്രീയുടേതാണോ എന്ന് സ്ഥിരീകരിക്കാന്‍ അന്ന് സാധിച്ചിരുന്നില്ല. ഒന്ന് സ്ത്രീയുടെയും മറ്റേത് പുരുഷന്റെയും എന്നാണ് അന്ന് ഗവേഷകര്‍ പറഞ്ഞത്.

എന്നാല്‍ ഇപ്പോള്‍, അസ്ഥികൂടങ്ങളിലെ പല്ലിന്റെ ഇനാമലില്‍ കാണപ്പെടുന്ന പ്രോട്ടീന്‍ പരിശോധിച്ച് ബോലോഞ്യ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഈ രണ്ട് അസ്ഥികൂടങ്ങളും പുരുഷന്മാരുടേതാണെന്ന് സ്ഥിരീകരിച്ചത്.

Exit mobile version